മരം കടപുഴകി മണിക്കൂറുകള്‍ നഗരം ഇരുട്ടില്‍

തിരുവല്ല: ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി മണിക്കൂറുകള്‍ വൈദ്യുതി മുടങ്ങി. നഗരത്തില്‍ സാല്‍വേഷന്‍ ആര്‍മി റോഡില്‍ ജലവിഭവ വകുപ്പ് ട്രീറ്റ്മെന്‍റ് പ്ളാന്‍റിന് സമീപത്തുള്ള മരം 11 കെ.വി ലൈനിലേക്കുവീണ് വൈകീട്ട് മൂന്നിന് വൈദ്യുതി മുടങ്ങുകയായിരുന്നു. കെ.എസ്.ഇ.ബി അധികൃതര്‍ മണിക്കൂറുകള്‍ പണിപ്പെട്ടാണ് മരം മുറിച്ചുമാറ്റിയത്. പ്രദേശത്തെ പത്തോളം മരങ്ങള്‍ വൈദ്യുതി കമ്പിക്ക് മുകളില്‍ അപകടകരമായ രീതിയിലാണ് നില്‍ക്കുന്നത്. ഇവ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ വകുപ്പിനും പ്രദേശത്തെ മറ്റ് സ്വകാര്യ വ്യക്തികള്‍ക്കും കെ.എസ്.ഇ.ബി കത്ത് നല്‍കിയിരുന്നു. എന്നാല്‍, മരങ്ങള്‍ വെട്ടിമാറ്റാന്‍ സ്വകാര്യ വ്യക്തികളും ജലവിഭവ വകുപ്പും തയാറായില്ളെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ പറയുന്നു. വളരെ ഉയരത്തില്‍ നില്‍ക്കുന്ന മരങ്ങളായതിനാല്‍ ടച്ചിങ് വെട്ടുന്നതുകൊണ്ട് മാത്രം കാര്യമില്ളെന്നും അധികൃതര്‍ വ്യക്തമാക്കി. കാലവര്‍ഷത്തോട് അനുബന്ധിച്ച് ഇത് രണ്ടാംതവണയാണ് മരം വൈദ്യുതി കമ്പിയില്‍ വീണതിനെ തുടര്‍ന്ന് വൈദ്യുതി മുടങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.