ഏഴംകുളം–കടമ്പനാട് മിനിഹൈവേ; അപകടം വിതച്ച് കൊടുംവളവുകള്‍

അടൂര്‍: ഏഴംകുളം-ഏനാത്ത്-കടമ്പനാട് മിനി ഹൈവേയിലെ കൊടുംവളവുകളില്‍ അപകടം പതിയിരിക്കുന്നു. മാങ്കൂട്ടം കവല, വയല ബ്ളോക്പടി കവല, വയല തപാല്‍ കാര്യാലയം കവല, എല്‍.പി സ്കൂള്‍ കവല, തട്ടാരുപടി, ഏനാത്ത് ഗവ.യു.പി.എസിനു സമീപം, ഏനാത്ത് കവലക്കു മുന്നിലെ ആശുപത്രിപ്പടി, മണ്ണടിദേവി ക്ഷേത്രത്തിനു സമീപം, മണ്ണടി താഴത്തു കവലക്ക് സമീപം എന്നിവിടങ്ങളിലെ കൊടുംവളവുകളില്‍ അപകടങ്ങള്‍ തുടരുകയാണ്. കൂടുതലും അപകടത്തില്‍പെടുന്നത് ഇരുചക്രവാഹനങ്ങളാണ്. കാല്‍നടയാത്രികര്‍ക്ക് പോകാന്‍ കഴിയാത്തവിധം പാതയില്‍ മുഴുവന്‍ ഭാഗവും ടാറിങ്ങാണ്. ഇരുവശത്ത് കാടുകളും വളര്‍ന്നുനില്‍ക്കുന്നു. റോഡിന്‍െറ വശങ്ങള്‍ ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്. ഏനാത്ത് ഗവ. യു.പി സ്കൂളിനും കവലക്കും ഇടയില്‍ ആശുപത്രിപ്പടിയിലെ വളവില്‍ നിയന്ത്രണംവിട്ട സ്വകാര്യബസ് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചിരുന്നു. പാതയോരങ്ങളില്‍ ടിപ്പറുകളും എക്സ്കവേറ്ററും ഉള്‍പ്പെടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെടില്ല. തന്മൂലം വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനാകുന്നില്ല. വയല ബ്ളോക്പടി ജങ്ഷനില്‍ അപകടം പതിവാണ്. അമിതവേഗത്തിലത്തെുന്ന വാഹനങ്ങള്‍ വളവിലത്തെുമ്പോള്‍ പെട്ടെന്ന് ബ്രേക്കിടുന്നത് അപകടത്തിന് കാരണമാകുന്നു. വളവുകളില്‍ അടയാളബോര്‍ഡുകളില്ലാത്തതിനാല്‍ അമിതവേഗത്തിലത്തെുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടാറുണ്ട്. വാഹനപരിശോധന ഈപാതയില്‍ കാര്യക്ഷമമല്ലാത്തതും അമിതവേഗത്തിന് ആക്കം കൂട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.