പത്തനംതിട്ട: എന്‍.ജി.ഒ യൂനിയന്‍ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഓഫിസ് സമുച്ചയങ്ങള്‍ കേന്ദ്രീകരിച്ച് മഴക്കാല പൂര്‍വ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ വളപ്പിലെ ശുചീകരണം സംസ്ഥാന പ്രസിഡന്‍റ് പി.എച്ച്.എം ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് എം.എ. അജിത്കുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം വി.എസ്. മുരളീധരന്‍ നായര്‍, ജില്ലാ വൈസ് പ്രസിഡന്‍റ് കെ. രമേശ് ചന്ദ്രന്‍, എസ്. സുഷമ, ജില്ലാ ജോയിന്‍റ് സെക്രട്ടറി സുഗതന്‍, ജില്ലാ സെക്രട്ടേറിയറ്റംഗം മാത്യു എം. അലക്സ്, ഏരിയ സെക്രട്ടറിമാരായ പി.ബി. മധു, പി.എ. അജി, വി. പ്രദീപ്, രവീന്ദ്ര ബാബു എന്നിവര്‍ നേതൃത്വം നല്‍കി. റാന്നി താലൂക്ക് ആശുപത്രി പരിസരത്ത് റാന്നി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജാ മധു ഉദ്ഘാടനം ചെയ്തു. രാജു എബ്രഹാം എം.എല്‍.എ, റാന്നി ബി.ഡി.ഒ കെ.സി. രാജു, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജു എന്നിവര്‍ സംബന്ധിച്ചു. ജില്ലാ കമ്മിറ്റിയംഗം ടി.കെ. സജി, ഏരിയ പ്രസിഡന്‍റ് കെ.പി. രാജേന്ദ്രന്‍, എ. സതീഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അടൂര്‍ റവന്യൂ ടവറില്‍ നടത്തിയ ശുചീകരണ പരിപാടി ചിറ്റയം ഗോപകുമാര്‍ എ.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗം എസ്. ജയശ്രീ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ടി. വേണുഗോപാലന്‍, എം.കെ. മുരളീധരന്‍, രവിചന്ദ്രന്‍, നൗഷാദ്, ഏരിയ സെക്രട്ടറി സി. അനീഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിരുവല്ല റവന്യൂ ടവറില്‍ തിരുവല്ല നഗരസഭ പ്രതിപക്ഷ നേതാവ് എം.പി. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്‍റ് സെക്രട്ടറി എം.കെ. സാമുവല്‍, ജില്ലാ സെക്രട്ടേറിയറ്റംഗം എന്‍. ശ്രീകുമാര്‍, ഏരിയ പ്രസിഡന്‍റ് ആര്‍. പ്രവീണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോന്നി മിനിസിവില്‍ സ്റ്റേഷനില്‍ കോന്നി ഗ്രാമപഞ്ചായത്തംഗം എം.ഒ. ലൈല ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം എസ്. ബിനു, ഏരിയ സെക്രട്ടറി ജി. ബിനുകുമാര്‍, എന്‍.എസ്. മുരളി മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.മല്ലപ്പള്ളി മിനിസിവില്‍ സ്റ്റേഷനില്‍ മല്ലപ്പള്ളി ഗ്രാമപഞ്ചായത്തംഗം റെജി സാമുവേല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അനൂപ് ഷാജഹാന്‍, ശ്രീനിവാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.