പുതുശേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് 31 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: മല്ലപ്പള്ളി, കല്ലൂപ്പാറ പുതുശേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് 31 പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 10.30ന് തോട്ടത്തില്‍പടി വളവിലായിരുന്നു അപകടം. നിറയെ യാത്രക്കാരുമായി ചെങ്ങന്നൂരില്‍നിന്ന് മല്ലപ്പള്ളിയിലേക്ക് വരികയായിരുന്ന മല്ലപ്പള്ളി ഡിപ്പോയിലെ ആര്‍.എസ്.സി 147 ാം നമ്പര്‍ വേണാട് ബസും എതിരെവന്ന ഇതേ ഡിപ്പോയിലെതന്നെ ആര്‍.എന്‍.സി 993ാം നമ്പര്‍ വേണാട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ശരീരമാസകലം പരിക്കേറ്റ മൂന്ന് യാത്രക്കാരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും 14 പേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും 13 പേരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലക്കും മുഖത്തും പരിക്കേറ്റവരാണ് അധികവും. യാത്രക്കാരില്‍ മൂന്നുപേരുടെ കാലൊടിഞ്ഞു. ആരുടെയും നില ഗുരുതരമല്ളെന്നാണ് വിവരം. പരിക്കേറ്റ കവിയൂര്‍ കോട്ടൂര്‍ ആശാന്‍പുളിക്കല്‍ രമ്യഭവനില്‍ മണി (44), കടമ്പനാട് പാലക്കുന്നില്‍ ജോര്‍ജ ്(65), ഭാര്യ ലീലാമ്മ (50) എന്നിവരെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മല്ലപ്പള്ളി പുള്ളോലിക്കല്‍ വീട്ടില്‍ ശോഭന(40), മകന്‍ അശ്വന്ത്(11), കവിയൂര്‍ ആരമ്പുളിക്കല്‍ രമ്യഭവനില്‍ രേശ്മ(17), നെടുങ്ങാടപ്പള്ളി തുമ്പിക്കാക്കുഴിയില്‍ ലത ഷാജി (38), പുതുശേരി മഠത്തുംഭാഗം നോര്‍ത് കല്ലുകുഴിയില്‍ ദീപ്തി (28), മുരണി ഈട്ടിക്കല്‍ വീട്ടില്‍ സിനി (31), തിരുവല്ല കറ്റോട് ചാരുംമൂട്ടില്‍ വീട്ടില്‍ ബിന്ദുമോള്‍ (31), പാണ്ടനാട് ചാത്തലത്തേ് വീട്ടില്‍ ശിവന്‍ (48), മല്ലപ്പള്ളി വൈക്കത്തുവീട്ടില്‍ ജി.കെ. നായര്‍ (46), കടമാന്‍കുളം കല്ലുകുഴിയില്‍ വീട്ടില്‍ കെ.കെ. സണ്ണി (59), റാന്നി പുത്തന്‍പറമ്പില്‍ ദേവരാജ് (42), കല്ലൂപ്പാറ നമ്പുരക്കല്‍ ചെല്ലമ്മ (60), ആനിക്കാട് കല്ലുകുന്നേല്‍ രാഖി (26), ശാന്തിപുരം തെരളിക്കല്‍ വീട്ടില്‍ മറിയാമ്മ (70) എന്നിവരെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെണ്ണിക്കുളം പാട്ടത്തില്‍ വീട്ടില്‍ എം.ആര്‍. ശശി (59), കടമാന്‍കുളം മാവുങ്കല്‍ വീട്ടില്‍ ഗോപാലന്‍(43), കടമാന്‍കുളം മണ്ണന്‍ചിറയില്‍ അച്ചാമ്മ തോമസ് (68), ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ അരീത്തറയില്‍ എത്സമ്മ മധു (49) എന്നിവരെ തിരിവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നിസ്സാര പരിക്കേറ്റ ഒരു കുടുംബത്തിലെ നാലുപേരടക്കം ഒമ്പതുപേരെ പ്രാഥമിക ചികിത്സക്കായി സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തിരുവന്‍വണ്ടൂര്‍ അരീത്തറയില്‍ വീട്ടില്‍ എ.ജെ. മോന്‍സി (36), ബ്ളസി സാം (37), ഷൈനി തോമസ്(35), അലന്‍ മോന്‍സി (3) എന്നിവരും കടമാന്‍കുളം മണ്ണില്‍വീട്ടില്‍ ഷൈനി പി. തോമസ് (32), കടമാന്‍കുളം ബഥനി ശാന്തിഭവന്‍ രമ ഹരിദാസ്(47), വര്‍ക്കല ഷീന നിവാസില്‍ ഷീന അനില്‍(35), കവിയൂര്‍ അനുഭവനില്‍ ഉഷാദേവി (54), കവിയൂര്‍ പേരൂര്‍ വീട്ടില്‍ ലക്ഷ്മി എസ്. കുമാര്‍ (18) എന്നിവരെയാണ് പ്രാഥമിക ചികിത്സക്കായി പ്രവേശിപ്പിച്ചത്. കൊടുംവളവില്‍ സമീപത്തെ പുരയിടത്തില്‍നിന്ന് റോഡിലേക്ക് ചാഞ്ഞുനിന്ന വാഴയിലകള്‍ ഇരുവാഹനങ്ങളിലെയും ഡ്രൈവര്‍മാരുടെ കാഴ്ചക്ക് തടസ്സം സൃഷ്ടിച്ചതാണ് അപകടകാരണമെന്ന് കെ.എസ്.ആര്‍.ടി.സി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടത്തെി. അപകടത്തത്തെുടര്‍ന്ന് സ്ഥലത്തത്തെിയ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റെജി ചാക്കോയുടെ നേതൃത്വത്തില്‍ പരിക്കേറ്റവരെ തിരുവല്ല, മല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ബസ് ഡ്രൈവര്‍ കിഷോര്‍ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.