അടൂര്‍: അധ്യയനവര്‍ഷം ആരംഭിക്കുന്നത് കണക്കിലെടുത്ത് അടൂര്‍ പൊലീസ് കര്‍ശന സുരക്ഷാ മാനദണ്ഡം ഒരുക്കുന്നു. ഇതിന്‍െറ ഭാഗമായി ചൊവ്വാഴ്ച അടൂര്‍ ഡിവൈ.എസ്.പിയുടെ പരിധിയിലുള്ള ഏഴ് പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട 110 സ്കൂള്‍ അധികൃതരുടെ യോഗം വിളിച്ചുചേര്‍ത്ത് നിബന്ധനകള്‍ മുന്നോട്ടുവച്ചു. 2011ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എല്ലാ സ്കൂളുകളിലും സ്കൂള്‍ സേഫ്റ്റി ഓഫിസ് ഉണ്ടാകണം. ഇവരാകണം വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് പൊലീസുമായി ബന്ധം സ്ഥാപിക്കേണ്ടത്. കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പ് നിയമപ്രകാരമുള്ള നിബന്ധനകള്‍ പാലിക്കണം. സ്കൂള്‍ വാഹനങ്ങള്‍, രക്ഷാകര്‍ത്താക്കള്‍ ക്രമീകരിക്കുന്ന വാഹനങ്ങള്‍ എന്നീ രണ്ടുതരത്തിലാണ് വാഹനക്രമീകരണം. 10വര്‍ഷം പരിചയസമ്പന്നരായ ഡ്രൈവര്‍മാരെ മാത്രമേ ഇത്തരം വാഹനങ്ങളില്‍ നിയമിക്കാവൂ. ചട്ടവിരുദ്ധമായി കൂടുതല്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകരുതെന്ന നിര്‍ദേശവും നല്‍കി. രക്ഷാകര്‍ത്താക്കള്‍ ക്രമീകരിക്കുന്ന വാഹനങ്ങളെ സംബന്ധിച്ച് സ്കൂള്‍ അധികൃതര്‍ മനസ്സിലാക്കുകയും രേഖകള്‍ സ്കൂള്‍ സേഫ്റ്റി ഓഫിസര്‍ പൊലീസിന് കൈമാറണം. ഇത്തരം വാഹനങ്ങള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കും. പൊലീസ് ഇടപെട്ട് സ്കൂളുകളില്‍ പി.ടി.എ യോഗം വിളിച്ചുചേര്‍ക്കും. ഇതിനായി സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ് അടിയന്തരമായി രൂപവത്കരിക്കണം. ഇതിന്‍െറ കണ്‍വീനര്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന എസ്.ഐ മാരായിരിക്കും. വിദ്യാര്‍ഥികള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടത്തെി നടപടി സ്വീകരിക്കുന്നതിനായി ഈ ഗ്രൂപ്പിനെ ചുമതലപ്പെടുത്തി. ട്രാഫിക് സേഫ്റ്റി ക്ളബ് എല്ലാ സ്കൂളുകളിലും രൂപവത്കരിക്കണം. വിദ്യാര്‍ഥികള്‍ കൊണ്ടുവരുന്ന മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്ന സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാകും. സ്കൂളുകളില്‍ ബൈക്കിലത്തെുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയും അവരുടെ രക്ഷിതാക്കള്‍ക്കെതിരെയും നടപടി സ്വീകരിക്കും. സി.ഐ എം.ജി. സാബു, എസ്.ഐ കെ.എസ്. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.