കോയിപ്രം ചുഴികുന്നത്ത് മണ്ണെടുപ്പ് നാട്ടുകാര്‍ തടഞ്ഞു

കോഴഞ്ചേരി: കോയിപ്രം പഞ്ചായത്തിലെ കുറവന്‍കുഴി ചുഴികുന്നത്ത് മണ്ണെടുപ്പ് നാട്ടുകാര്‍ തടഞ്ഞു. കോയിപ്രം പഞ്ചായത്തിലെ നാലാം വാര്‍ഡിലെ ഉയര്‍ന്ന പ്രദേശമായ കുറവന്‍കുഴി ചുഴികുന്നത്ത് കഴിഞ്ഞ 15 മുതല്‍ വന്‍തോതില്‍ മണ്ണെടുപ്പ് നടത്തുകയായിരുന്നു. പ്രദേശത്തെ കിണറുകള്‍ വറ്റിയതിനെതുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെിയത്. നാലാം വാര്‍ഡ് അംഗം റെനി രാജുവിന്‍െറയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പി.കെ. പ്രദീപ്, ഷാജി ചാക്കോ കൈപ്പിലാലില്‍, മണിയന്‍പിള്ള, സന്തോഷ്, ലിജു ടി. ജോണ്‍, ലീലാമ്മ, രാജു, പുരുഷോത്തമന്‍ ചരിവുകാലായില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാവിലെ മണ്ണെടുപ്പ് തടഞ്ഞത്. നേരിയ സംഘര്‍ഷാവസ്ഥ ഉണ്ടായെങ്കിലും കോയിപ്രം പൊലീസത്തെി രംഗം ശാന്തമാക്കി. ഇതിനകം 2000ത്തോളം ലോഡ് മണ്ണ് കടത്തി കഴിഞ്ഞിരുന്നു. വീടുവെക്കാന്‍ എന്ന പേരിലാണ് മണ്ണ് നീക്കുന്നതിന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍നിന്ന് പാസെടുത്തത്. നിരണം സ്വദേശികളായ റോണി തോമസ് ആന്‍ഡ് സന്തോഷ് എന്ന പേരിലാണ് ആറന്മുളയിലെ ജിയോളജി വകുപ്പില്‍ അപേക്ഷ നല്‍കിയിരുന്നത്. 60/5 സര്‍വേ നമ്പറില്‍നിന്ന് 100 ലോഡ് മണ്ണെടുക്കുന്നതിനാണ് പാസ് നല്‍കിയത്. നിരണം നെടുംപ്രം വില്ളേജുകളിലെ 634/3, 373/10 എന്നീ സര്‍വേ നമ്പറുകളിലുള്ള പുരയിടത്തിലേക്ക് മണ്ണ് കൊണ്ടുപോകുന്നതിനാണ് പാസിലെ അനുമതി. നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ ദിവസമായ 19നാണ് മണ്ണെടുക്കാന്‍ ജിയോളജി വകുപ്പില്‍നിന്ന് പാസ് നല്‍കിയത്. ഇത് ആസൂത്രിതവും മൈനിങ് വകുപ്പിന്‍െറ രഹസ്യ ധാരണയുമനുസരിച്ചുമാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് 15ന് തന്നെ മണ്ണെടുപ്പ് ആരംഭിച്ചിരുന്നു. നാട്ടുകാരെ പ്രലോഭിപ്പിക്കാന്‍ ചില വീട്ടുകാര്‍ക്ക് താണയിടങ്ങളിലും ചതുപ്പ് നിലങ്ങളിലും സൗജന്യമായി മണ്ണുവിതരണവും നടത്തി. നാട്ടുകാരുടെ പരാതിയും പത്രവാര്‍ത്തകളും കണ്ട് കഴിഞ്ഞ ശനിയാഴ്ച കോയിപ്രം പൊലീസ് മണ്ണ് കയറ്റിയ വണ്ടി തടയുകയും മണ്ണ് മടയിലത്തെി മണ്ണെടുക്കരുത് എന്ന നിര്‍ദേശവും നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ടുദിവസത്തേക്ക് മണ്ണെടുപ്പ് നിര്‍ത്തിവെച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ജെ.സി.ബിയും ഹിറ്റാച്ചിയും 25ഓളം ലോറികളുമായി മണ്ണുമടയിലത്തെി മണ്ണെടുപ്പ് ആരംഭിച്ചപ്പോഴേക്കും നാട്ടുകാര്‍ പ്രകോപിതരാകുകയും മണ്ണെടുക്കുന്നത് തടയുകയും ചെയ്തു. വാര്‍ഡ് അംഗം പൊലീസില്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് പൊലീസത്തെി രംഗം ശാന്തമാക്കി. മണ്ണെടുക്കുന്ന പ്രദേശത്തിന് ചുറ്റുമായി മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. മണ്ണെടുപ്പ് തുടങ്ങിയതോടെ പ്രദേശങ്ങളിലെ കിണറുകള്‍ വറ്റിത്തുടങ്ങി. സമീപത്തുള്ള റോഡുകള്‍ മണ്ണുകടത്തല്‍ മൂലം തകര്‍ന്ന നിലയിലാണ്. കുറവന്‍കുഴി- കൃഷി വിജ്ഞാന കേന്ദ്രം റോഡ് 500 മീറ്ററോളം പൂര്‍ണമായും തകര്‍ന്നു. കോയിപ്രം പഞ്ചായത്തിന് ഇതുമൂലം വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഒരു ഏക്കര്‍ സ്ഥലത്തെ മണ്ണെടുക്കുന്നതിനുവേണ്ടി അതിര്‍ത്തി നിര്‍ണയിച്ച് ജി.ഐ പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത് കാണാം. 30 അടിയോളം താഴ്ചയിലാണ് ഇപ്പോള്‍ മണ്ണെടുത്തിരിക്കുന്നത്. ചുറ്റുപാടും താമസിക്കുന്ന ആളുകളുടെ വസ്തുവില്‍നിന്ന് അഞ്ച് അടിയോളം അകലം മാത്രം ബാക്കിനില്‍ക്കെയാണ് മണ്ണെടുപ്പ് നടത്തിയത്. ശക്തമായ മഴയില്‍ വസ്തുവിന്‍െറ ഭാഗങ്ങള്‍ ഇടിഞ്ഞുവീഴാനും സാധ്യതയുണ്ട്. വസ്തു ഇടിഞ്ഞുവീഴാതിരിക്കാന്‍ മതില്‍ കെട്ടിക്കൊടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ വയല്‍ നികത്താനാണ് മണ്ണ് ഉപയോഗിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.