പത്തനംതിട്ട: പന്തളത്ത് പാലം പണി നടക്കുന്നതിനാല്‍ എട്ട് കിലോമീറ്റര്‍ അധികദൂരം ഓടുന്നെന്ന കാരണത്താല്‍ കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് നിരക്ക് കൂട്ടിയ നടപടി പിന്‍വലിക്കണമെന്ന് കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. എം. എല്‍.എമാരായ വീണ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്. പി.ഡബ്ള്യു.്യു.ഡി നിരത്ത് വിഭാഗവും ആര്‍.ടി.ഒയും സംയുക്തമായി പരിശോധന നടത്തി ആവശ്യമായ സ്ഥലങ്ങളില്‍ ട്രാഫിക് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ആര്‍.ടി.ഒയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ട്രാഫിക് പൊലീസിനെ നിയോഗിക്കാന്‍ ജില്ലാ പൊലീസ് മേധാവിയോട്് ആവശ്യപ്പെടുമെന്ന് കലക്ടര്‍ അറിയിച്ചു. ഓമല്ലൂര്‍ പന്ന്യാലി കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തെ കുടിവെള്ള പൈപ്പ് ലൈനിന്‍െറ പണി ഉടന്‍ ആരംഭിക്കണമെന്ന് വീണ ജോര്‍ജ് എം.എല്‍.എ ആവശ്യപ്പെട്ടു. ആറന്മുളയില്‍ ഫയര്‍ ഫോഴ്സിന്‍െറ സ്റ്റാന്‍ഡ്ബൈ യൂനിറ്റ് പ്രവര്‍ത്തിക്കുന്നതിന് അനുമതി തേടിയെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ എം.എല്‍. എയെ അറിയിച്ചു. കുഴിക്കാല ജങ്ഷനിലെ അപകടാവസ്ഥയിലുള്ള ആല്‍മരം മുറിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കണം. കുളനട പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കാന്‍ നടപടി വേണമെന്നും വീണ ജോര്‍ജ് ആവശ്യപ്പെട്ടു. പന്തളം പി.എച്ച്.സിയിലെ അടഞ്ഞുകിടക്കുന്ന രണ്ട് കെട്ടിടങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ആശുപത്രി മാനേജ്മെന്‍റ് ഫണ്ട് വിനിയോഗിക്കണമെന്ന ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ നിര്‍ദേശം വികസന സമിതി അംഗീകരിച്ചു. ടി.എന്‍. സീമ എം.പിയുടെ ഫണ്ടും എന്‍.ആര്‍.എച്ച്.എം ഫണ്ടും ഉപയോഗിച്ച് നിര്‍മിച്ച രണ്ട് കെട്ടിടങ്ങളാണ് പ്രവര്‍ത്തിക്കാതെകിടക്കുന്നത്. മങ്കുഴി എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വഴി വൈകുന്നേരം നാലരക്കുശേഷം കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് നടത്തുന്നത് പരിഗണിക്കണം. തുമ്പമണില്‍ സ്റ്റോപ് അനുവദിക്കണം. ചേരിക്കല്‍ സ്വയംപര്യാപ്ത ഗ്രാമപദ്ധതിയുടെ നിലവിലെ സ്ഥിതി ഏജന്‍സിയുടെ യോഗത്തിനുശേഷം അറിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടൂര്‍ ഭാഗത്ത് സ്കൂള്‍ സമയത്ത് പായുന്ന ടിപ്പറുകള്‍ നിയന്ത്രിക്കുന്നതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് കലക്ടര്‍ കത്ത് നല്‍കും. കൊടുമണ്‍ പ്ളാന്‍േറഷന്‍ കാടുകയറിക്കിടക്കുകയാണ്. ഇതിനാല്‍ കാട്ടുപന്നിശല്യം വര്‍ധിച്ചു. ഇക്കാര്യത്തില്‍ വനം വകുപ്പ് നടപടിയെടുക്കണം. നെടുങ്കുന്നത്തുമല ടൂറിസം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം അളന്നുതിരിക്കണം. ഏനാത്ത് ഇ.എസ്.ഐ ആശുപത്രിയുടെ നിര്‍മാണത്തിന് നടപടിയുണ്ടാകണം. കല്ലുകുഴി-മലനട റോഡ് നന്നാക്കാന്‍ ജില്ലാ പഞ്ചായത്ത് നടപടി സ്വീകരിക്കണം. കടക്കാട് വേദി-പന്തളം പൊലീസ് സ്റ്റേഷന്‍ റോഡ്, മുട്ടാര്‍ മണികണ്ഠന്‍ ആല്‍ത്തറ റോഡ് എന്നിവ ഉടന്‍ നന്നാക്കണം. പന്തളം-കുരമ്പാല റോഡിലെ തെരുവുവിളക്ക് പ്രകാശിപ്പിക്കണം. അടൂര്‍ ജനറല്‍ ആശുപത്രി പരിസരത്ത് രാത്രി പൊലീസിന്‍െറ സേവനം ഉറപ്പുവരുത്തണമെന്നും ചിറ്റയം ഗോപകുമാര്‍ ആവശ്യപ്പെട്ടു. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് മൈലപ്രയില്‍ ഏഴ് കുടുംബങ്ങളുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള റീസര്‍വേ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് അടൂര്‍ പ്രകാശ് എം.എല്‍.എ ആവശ്യപ്പെട്ടു. പുനലൂര്‍-മൂവാറ്റുപുഴ റോഡ് നവീകരണത്തിന്‍െറ ഭാഗമായി ആഗസ്റ്റ് 12ന് വൈകുന്നേരം നാലിന് ഡി. എല്‍.പി.സി യോഗം ചേരും. പ്രമാടം പഞ്ചായത്തിലെ കുടിവെള്ളപദ്ധതി രണ്ടുമാസത്തിനകം റീടെന്‍ഡര്‍ ചെയ്യണം. കോന്നിയിലെ പട്ടയവിതരണം പൂര്‍ത്തിയാക്കാന്‍ നടപടി വേഗത്തിലാക്കണം. കൂടല്‍ ആശുപത്രിയുടെ പണി തുടങ്ങുന്നത് സംബന്ധിച്ച സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിക്കണം. കോന്നി, കലഞ്ഞൂര്‍, മല്ലശേരി, ഈട്ടിമൂട്ടില്‍പടി എന്നിവിടങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു. വെള്ളൂര്‍-മുണ്ടകം റോഡില്‍ പള്ളിപ്പടിക്ക് സമീപം പാടശേഖരത്തെ മോട്ടോര്‍ തറ നശിച്ചെന്നും നന്നാക്കാന്‍ പൊതുമരാമത്ത് വിഭാഗം നടപടി സ്വീകരിക്കണമെന്നും മന്ത്രി മാത്യു ടി. തോമസിന്‍െറ പ്രതിനിധി അലക്സ് കണ്ണമല ആവശ്യപ്പെട്ടു. അയ്യാനാവേലി-മുണ്ടപ്പള്ളി റോഡില്‍ വേങ്ങല്‍ പാടശേഖരത്തിന് സമീപം കലുങ്ക് നിര്‍മിക്കണമെന്നും നിര്‍ദേശിച്ചു. റാന്നി-പേരൂച്ചാല്‍ പാലത്തിന് സമീപം അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റണമെന്ന് രാജു എബ്രഹാം എം.എല്‍.എയുടെ പ്രതിനിധി സതീഷ് ആവശ്യപ്പെട്ടു. ശബരിമല വനത്തില്‍ ആദിവാസികള്‍ക്ക് മഞ്ഞത്തോട്ടില്‍ സ്ഥലം നല്‍കാന്‍ നടപടി വേഗത്തിലാക്കണമെന്നും നിര്‍ദേശിച്ചു. കോഴഞ്ചേരി-മണ്ണാറക്കുളഞ്ഞി റോഡില്‍ കോഴഞ്ചേരി പഴയതെരുവില്‍നിന്ന് ടി.കെ. റോഡിലേക്ക് കയറുന്ന ഭാഗത്ത് അപകടസാധ്യത കൂടുതലാണെന്നും പരിഹാരം കാണണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ആവശ്യപ്പെട്ടു. ആറന്മുള സഹകരണ പരിശീലന കോളജിന്‍െറ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി എം.പി ഫണ്ടില്‍നിന്ന് കമ്പ്യൂട്ടറുകള്‍ നല്‍കാനാകുമോയെന്ന് പരിശോധിക്കണമെന്ന് ജില്ലാ സഹകരണബാങ്ക് പ്രസിഡന്‍റ് തോപ്പില്‍ ഗോപകുമാര്‍ ആവശ്യപ്പെട്ടു. തേവേരി, പെരിങ്ങര കുടിവെള്ളപദ്ധതികള്‍ നെടുമ്പ്രം, കടപ്ര, പെരിങ്ങര പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളും അവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിശോധിച്ച് നടപടിയെടുക്കാന്‍ ജില്ലാ ലേബര്‍ ഓഫിസറെ ചുമതലപ്പെടുത്തി. കവിയൂര്‍ അങ്കവാടിക്ക് ഭരണാനുമതി ലഭിച്ചതായി എ.ഡി.സി ജനറല്‍ അറിയിച്ചു. കോന്നി മെഡിക്കല്‍ കോളജിലേക്ക് വെള്ളം എത്തിക്കാനുള്ള പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടി പുരോഗമിക്കുന്നതായി വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. മല്ലപ്പള്ളി റോഡിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിച്ചതായി പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. തിരുവല്ല ഗവ. ആശുപത്രിയിലെ വൈദ്യുതീകരണപ്രവൃത്തികള്‍ ഒരുമാസത്തിനകം പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. ജില്ലാ പ്ളാനിങ് ഓഫിസര്‍ പി.ജെ. ആമിന, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.