അപകടം പതിയിരുന്നിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല

റാന്നി: ബസ് യാത്രക്കാരന്‍െറ കാല്‍ച്ചുവട്ടില്‍ ഗുരുതര അപകടം പതിയിരുന്നിട്ടും അധികൃതര്‍ക്കു കുലുക്കമില്ല. ഇട്ടിയപ്പാറയിലെ തിരക്കേറിയ പഴവങ്ങാടി പഞ്ചായത്ത് ബസ് സ്റ്റേഷനിലാണ് യാത്രക്കാരുടെ ചോര വീഴ്ത്താന്‍ പാകത്തില്‍ അപകടം കാത്തിരിക്കുന്നത്. സ്റ്റേഷന്‍ യാര്‍ഡിലെ കോണ്‍ക്രീറ്റ് ഇളകി പലയിടത്തും കമ്പികള്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. അല്‍പം അശ്രദ്ധമായി നടന്നാല്‍ സിമിന്‍റ് ഇളകി മാറി തെളിഞ്ഞു നില്‍ക്കുന്ന കമ്പികള്‍ക്കിടയില്‍ കാല്‍ കുരുങ്ങുകയും യാത്രക്കാരന്‍ വീഴുകയും ചെയ്യും. നിയന്ത്രണമില്ലാതെ ബസുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ബസ്സ്റ്റേഷനില്‍ ബസില്‍ കയറിപ്പറ്റാനായി യാത്രക്കാര്‍ ഓടുന്നതിനിടയില്‍ പലപ്പോഴും തറയില്‍ ഒളിച്ചിരിക്കുന്ന അപകടം കാണാറില്ല. അതിനാല്‍ ബസുകള്‍ക്കു മുന്നില്‍ യാത്രക്കാര്‍ വീഴുന്നത് പതിവാവുകയാണ്. ഇതുവരെ ഒരു ദുരന്തം ഉണ്ടായില്ളെങ്കിലും കമ്പിയില്‍ കാല്‍ കുരുങ്ങി ഏതെങ്കിലും ബസിനടിയില്‍ യാത്രക്കാരന്‍ അകപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇളകി മാറിയ കോണ്‍ക്രീറ്റിനു പകരം ബസ്സ്റ്റേഷന്‍ യാര്‍ഡ് വീണ്ടും കോണ്‍ക്രീറ്റ് ചെയ്ത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ അടിയന്തരമായി തയാറാകേണ്ടിയിരിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.