ഇലന്തൂര്‍ ജങ്ഷനിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ നടപടി

കോഴഞ്ചേരി: പത്തനംതിട്ട-തിരുവല്ല സംസ്ഥാനപാതയില്‍ ഇലന്തൂര്‍ ജങ്ഷനില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാന്‍ തഹസില്‍ദാറുടെ അധ്യക്ഷതയില്‍ ഇലന്തൂര്‍ ബ്ളോക് പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംസ്ഥാനപാത വീതി കൂട്ടി ഗതാഗതയോഗ്യമായിട്ടും ഇലന്തൂരിലെ ഗതാഗതക്കുരുക്കിന് ശമനമുണ്ടാകാതെ വന്നതിനത്തെുടര്‍ന്ന് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ബി. സത്യന്‍ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതത്തേുടര്‍ന്നാണ് തഹസില്‍ദാറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ എസ്. നാഥിന്‍െറ അധ്യക്ഷതയില്‍ പൊതുമരാമത്ത്, പൊലീസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തൊഴിലാളി സംഘടനാ നേതാക്കള്‍ എന്നിവരുടെ യോഗം ചേര്‍ന്ന് ഇലന്തൂര്‍ ജങ്ഷനില്‍നിന്ന് കോഴഞ്ചേരിയിലേക്കും പത്തനംതിട്ടയിലേക്കും 50 മീറ്റര്‍ ദൂരത്തില്‍ പാര്‍ക്കിങ് പൂര്‍ണമായും നിരോധിക്കും. 50 മീറ്ററില്‍ രണ്ട് വശത്തും ബസ് സ്റ്റോപ്പുകള്‍ സ്ഥാപിക്കും. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വെയിറ്റിങ് ഷെഡ് സ്ഥാപിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ വെയിറ്റിങ് ഷെഡുകള്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും ഭാവിയില്‍ ഇത് പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന പൊലീസിന്‍െറ അഭിപ്രായം അംഗീകരിക്കുകയായിരുന്നു. ജങ്ഷനില്‍ വാഹനങ്ങള്‍ ദിശ തെറ്റിച്ച് തിരിക്കരുതെന്നും നിര്‍ദേശമുയര്‍ന്നു. ഓമല്ലൂര്‍ റോഡില്‍ ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ്ങിലും ക്രമീകരണം ഏര്‍പ്പെടുത്തും. ഓട്ടോ സ്റ്റാന്‍ഡിന് എതിര്‍വശത്ത് ഇതര വാഹന പാര്‍ക്കിങ് അനുവദിക്കില്ല. ഓമല്ലൂര്‍, കുഴിക്കാല, ഇലവുംതിട്ട ഭാഗത്തേക്കുള്ള ബസുകള്‍ക്ക് ഇവിടെ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. നടപ്പാതയിലേക്ക് സാധനങ്ങള്‍ ഇറക്കിവെച്ച് വ്യാപാരം നടത്തരുതെന്നും നിര്‍ദേശിച്ചു. നടപ്പാതക്ക് കൈവരി നിര്‍മിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്ളോക് പഞ്ചായത്തംഗങ്ങളായ രമാദേവി, സാലി തോമസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ എന്‍.കെ. സജി, എം.എസ്. സിജു, ആറന്മുള എസ്.ഐ അശ്വിത് എസ്. കാരാണ്‍മയില്‍, പി.എം. ജോണ്‍സണ്‍, സോമരാന്‍, വിദ്യാധിരാജന്‍, കെ.എം. തോമസ്, സ്വാമിനാഥന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.