വടശേരിക്കര: വിവരാവകാശത്തിനായി സമരസമിതി നേതാവ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ ഒറ്റയാള്‍ സമരം നടത്തി. സംഭവസ്ഥലത്തുനിന്നു മുങ്ങിയ ഡെപ്യൂട്ടി ഡയറക്ടര്‍ പൊങ്ങിയത് പെരുനാട് പഞ്ചായത്ത് ഓഫിസില്‍. പെരുനാട് കോട്ടപ്പാറമലയില്‍ പാറമട ലോബിക്ക് ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട് കോട്ടപ്പാറ സംരക്ഷണസമിതി കണ്‍വീനര്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലും പെരുനാട് പഞ്ചായത്ത് ഓഫിസിലും നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. ആവശ്യപ്പെട്ട ഫീസ് അടച്ചിട്ടും വിവരാവകാശത്തിന് മറുപടി ലഭിക്കാത്തതിനത്തെുടര്‍ന്ന് സമരസമിതി കണ്‍വീനര്‍ ബിജു മോടിയില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. നടപ്പുവര്‍ഷം ജനുവരി ഒന്നുമുതല്‍ ജൂണ്‍ വരെയുള്ള പഞ്ചായത്ത് കമ്മിറ്റിയുടെ മിനുട്സും ഇതേ കാലയളവില്‍ കോട്ടപ്പാറമലയില്‍ പാറമടക്കും ക്രഷര്‍ യൂനിറ്റിനും ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട അപേക്ഷയുടെയും അനുബന്ധ രേഖകളുടെയും പകര്‍പ്പ് ആവശ്യപ്പെട്ട് ബിജു മോടിയില്‍ കഴിഞ്ഞ ജൂണ്‍ ആദ്യവാരത്തില്‍ പത്തനംതിട്ടയിലെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ അപേക്ഷ നല്‍കിയിരുന്നു. ബന്ധപ്പെട്ട അപേക്ഷ പെരുനാട് പഞ്ചായത്തിലേക്ക് അയച്ചെങ്കിലും സമയബന്ധിതമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് സമരസമിതി കണ്‍വീനര്‍ അപ്പീല്‍ നല്‍കുകയും വീണ്ടും ഡെപ്യൂട്ടി ഡയറക്ടറെ സമീപിക്കുകയും ചെയ്തു. ഇതത്തേുടര്‍ന്ന് താങ്കള്‍ ആവശ്യപ്പെട്ട രേഖകള്‍ ലഭിക്കുന്നതിനായി പകര്‍പ്പ് ഒന്നിന് രണ്ടുരൂപ നിരക്കില്‍ 180 രൂപ പെരുനാട് പഞ്ചായത്ത് ഓഫിസില്‍ അടക്കാന്‍ ആവശ്യപ്പെട്ട് ഡി.ഡി.പി ഓഫിസില്‍നിന്ന് കത്തുലഭിച്ചു. ഇതത്തേുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പെരുനാട് പഞ്ചായത്ത് ഓഫിസില്‍ പണം അടച്ച് രസീത് കൈപ്പറ്റിയെങ്കിലും രേഖകള്‍ തരാന്‍ കഴിയില്ളെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതായി ബിജു പറയുന്നു. തുടര്‍ന്നാണ് ഇയാള്‍ ഉച്ചക്കുശേഷം പത്തനംതിട്ടയിലെ ഡെപ്യൂട്ടി ഡയറക്ടറുടെ കാബിനില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഇതോടെ അവിടെനിന്ന് മുങ്ങിയ ഡെപ്യൂട്ടി ഡയറക്ടര്‍ അഞ്ചുമണി കഴിഞ്ഞപ്പോള്‍ പെരുനാട് പഞ്ചായത്ത ഓഫിസിലത്തെി. ഓഫിസില്‍ പരിശോധന നടത്തി മടങ്ങാനൊരുങ്ങിയ ഡി.ഡി.പി സാധാരണ സന്ദര്‍ശനം മാത്രമാണ് നടത്തിയതെന്നും തന്‍െറ കാബിനില്‍ ഒരാള്‍ സമരം നടത്തിയതായി അറിയുകയേയില്ളെന്നും ‘മാധ്യമ’ത്തോട് പറഞ്ഞു. എന്നാല്‍, അതേസമയം ഡി.ഡി.പി ഓഫിസിലെ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് വിവരാവകാശ രേഖകള്‍ ഉടന്‍ ലഭ്യമാക്കാമെന്ന വ്യവസ്ഥയില്‍ സമരക്കാരനെ മടക്കി അയക്കുകയായിരുന്നു. പഞ്ചായത്ത് കമ്മിറ്റി കൂടുകയോ മിനുട്സ് രേഖപ്പെടുത്തുകയോ ചെയ്യാതെ അനധികൃതമായി പാറമടക്ക് ലൈസന്‍സ് ലഭ്യമാക്കുകയായിരുന്നുവെന്നും തന്മൂലം പഞ്ചായത്തിലെ രേഖകളില്‍ തിരിമറി നടത്താതെ അപേക്ഷകന് ഒരുകാലത്തും മറുപടി നല്‍കാന്‍ കഴിയില്ളെന്നും പഞ്ചായത്ത് സെക്രട്ടറിയെ രക്ഷിക്കാനാണ് ഡെപ്യൂട്ടി ഡയറക്ടര്‍ നെട്ടോട്ടമോടുന്നതെന്നും പഞ്ചായത്തിനുള്ളില്‍ തന്നെയുള്ള ചിലര്‍ സൂചന നല്‍കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.