കൊതുകിന്‍െറയും കൂത്താടികളുടെയും ആവാസകേന്ദ്രമായി നീന്തല്‍ക്കുളം

തിരുവല്ല: നഗരകേന്ദ്രത്തില്‍ 50 ലക്ഷം രൂപ മുതല്‍മുടക്കിയ നീന്തല്‍ക്കുളം കൊതുകിന്‍െറയും കൂത്താടികളുടെയും ആവാസകേന്ദ്രമാകുന്നു. ഉദ്ഘാടനം ചെയ്യുംമുമ്പ് വെള്ളംചോര്‍ന്ന നീന്തല്‍ക്കുളത്തിന്‍െറ പോരായ്മകള്‍ പരിഹരിച്ച് തുറന്നുകൊടുക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. 50 ലക്ഷം മുടക്കി ദേശീയ ഗെയിംസിന്‍െറ അക്കൗണ്ടില്‍ നടത്തിയ പദ്ധതി ബാധ്യതയായി മാറുകയാണ്. ചോര്‍ച്ച പരിഹരിച്ചാല്‍ ഏറ്റെടുക്കാമെന്ന നിലപാടിലാണ് നഗരസഭ. പരിഹരിക്കാന്‍ ചുമതലയുള്ള കായികവിഭാഗം നടപടി എടുക്കുന്നുമില്ല. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിന്‍െറ തയാറെടുപ്പുകള്‍ക്കിടയിലാണ് തിരുവല്ലക്ക് കായികവകുപ്പില്‍നിന്ന് നീന്തല്‍ക്കുളം അനുവദിച്ചുകിട്ടുന്നത്. 2015 അവസാനത്തോടെ പൂര്‍ത്തീകരിച്ചു. 25 മീറ്റര്‍ നീളവും 12.5 മീറ്റര്‍ വീതിയും ഉള്ളതാണ് നീന്തല്‍ക്കുളം. 1.2 മീറ്റര്‍ ആഴം. തുടര്‍ന്ന്, സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പണി പൂര്‍ത്തിയായെന്നും വേലി, വൈദ്യുതി, സുരക്ഷ തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി നീന്തല്‍ക്കുളത്തിന്‍െറ പ്രവര്‍ത്തനം നഗരസഭ ഏറ്റെടുക്കണമെന്നും കാണിച്ച് നാഷനല്‍ ഗെയിംസ് സെക്രട്ടേറിയറ്റ് ചീഫ് എന്‍ജിനീയര്‍ നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി. നഗരസഭ നടത്തിയ പരിശോധനയില്‍ ചോര്‍ച്ച കണ്ടത്തെിയതോടെ കുളത്തിന്‍െറ പണി വിവാദത്തിലായി. കുളത്തിന്‍െറ മുകളിലെത്തെ 40 സെന്‍റീമീറ്റര്‍ ഭാഗത്ത് ചോര്‍ച്ചയുള്ളതായാണ് കണ്ടത്തെിയത്. പൂളില്‍ ജലം നിറച്ചപ്പോള്‍ ആദ്യദിവസം 18 സെന്‍റീമീറ്റര്‍ താഴ്ന്നു. അടുത്തദിവസങ്ങളില്‍ 10 സെന്‍റീമിറ്റര്‍ വീതവും. ഇത് ചോര്‍ച്ചയാണെന്ന് എന്‍ജിനീയറിങ് വിഭാഗം പറയുന്നു. എന്നാല്‍, ബാഷ്പീകരണമെന്നാണ് അന്ന് കരാറുകാര്‍ പറഞ്ഞത്. തുടര്‍ന്ന് ഏപ്രില്‍ 26ന് സ്പോര്‍ട്സ് അഡീഷനല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം നീന്തല്‍ക്കുളം പരിശോധിച്ചു. ചോര്‍ച്ച പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയാണ് സംഘം പിരിഞ്ഞത്. രണ്ടുമാസം കഴിഞ്ഞിട്ടും കാര്യങ്ങള്‍ക്ക് നീക്കമുണ്ടായിട്ടില്ല. കുളം ഏറ്റെടുക്കുംമുമ്പേ നഗരസഭാ ഫണ്ടില്‍നിന്ന് കുളത്തിന് മേല്‍ക്കൂരയൊരുക്കുകയും ചെയ്തു. ഏറ്റെടുത്ത് കഴിയുമ്പോള്‍ നഗരസഭാ ചെയര്‍മാന്‍ അധ്യക്ഷനായ മാനേജ്മെന്‍െറ് കമ്മിറ്റിക്കാണ് നീന്തല്‍ക്കുളത്തിന്‍െറ ചുമതല. ജില്ലയിലെ സ്കൂളുകളില്‍നിന്നുള്ള കുട്ടികള്‍ക്കാണ് പ്രധാനമായും ഇവിടെ പരിശീലനം നല്‍കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.