പത്തനംതിട്ട: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ആദിവാസികളുടെ ആരാധനാലയങ്ങള്‍ വനാവകാശ നിയമമുള്ളപ്പോഴും അവര്‍ക്ക് വിട്ടുനല്‍കുന്നില്ല. ശബരിമല അയ്യപ്പനുമായി ഏറെ ബന്ധമുള്ളതും തിരുവാഭരണം താഴത്തുവെച്ച് പൂജ നടത്തുന്ന ഇടവുമായ തലപ്പാറമല കാവില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് വനം ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ളെന്ന് മലവര്‍ഗ മഹാജനസഭയും കാവ് സംരക്ഷണ സമിതിയും പരാതിപ്പെട്ടു. നേരത്തേ ഹൈകോടതി വിധിയുണ്ടായിട്ടും വനാവകാശം ആദിവാസികള്‍ക്ക് വിട്ടുകൊടുക്കുന്നില്ളെന്നാണ് പരാതി. ഇപ്പോള്‍ പട്ടികജാതി-വര്‍ഗ കമീഷന്‍െറ പരിഗണനയിലുള്ള പരാതിയില്‍ ഡി.എഫ്.ഒയോട് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്. പന്തളം രാജകൊട്ടാരത്തില്‍നിന്ന് അനുവദിച്ച അരമണിയും അരപ്പട്ടയും കെട്ടി തലപ്പാവുവെച്ച ആദിവാസിയായ കൊച്ചുവേല്‍ എന്ന കാര്‍മികനാണ് ഇവിടെ പൂജക്ക് അധികാരം. ഇതുള്‍പ്പെടെ വനാന്തരത്തിലെ ഒമ്പതു ക്ഷേത്രങ്ങളുടെ അവകാശമുള്ള മലവര്‍ഗ മഹാജനസംഘം ഇവിടെ ഭക്തര്‍ക്ക് തങ്ങി ആരാധന നടത്താനുള്ള അവകാശത്തിനായി പോരാട്ടത്തിലാണ്. ശബരിമല ഭക്തര്‍ വിശ്വാസത്തോടെ താംബൂല സമര്‍പ്പണം നടത്തുന്ന സ്ഥലമാണിത്. കിഴങ്ങുവര്‍ഗങ്ങള്‍ ചുട്ടതാണിവിടെ പ്രസാദം. വനത്തിനുള്ളിലായതിനാല്‍ തീ കത്തിക്കാനോ ക്ഷേത്രത്തിന് ടാര്‍പോളിന്‍ മൂടിയോ ഇടാന്‍ വനംവകുപ്പ് അനുവദിക്കാറില്ല. ഇവിടെ നിന്ന് കിലോമീറ്റര്‍ ദൂരെ പോയി അര്‍ച്ചനക്കുള്ള വസ്തുക്കള്‍ തയാറാക്കിയാണ് കര്‍മി ഭക്തര്‍ക്ക് ഭസ്മം കൊടുക്കാനായി എത്തുന്നത്. തലപ്പാറ മലക്കോട്ട അപ്പൂപ്പന്‍ എന്നറിയപ്പെടുന്ന മൂര്‍ത്തി അയ്യപ്പന്‍ പുലിപ്പാലെടുക്കാന്‍ കാട്ടില്‍ പോയപ്പോള്‍ സഹായിച്ചയാളാണെന്നാണ് വിശ്വാസം. ശബരിമലയില്‍ ആരാധന തുടങ്ങിയ കാലം മുതല്‍ ഇവിടെയും ആരാധനയുണ്ട്. ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് ഇവിടേക്ക് വഴിപാട് കൊടുത്തുവിടുന്ന ഭക്തരുണ്ട്. എന്നാല്‍, അവരെ ഇവിടെയിറങ്ങി ആരാധനക്ക് അനവദിക്കാറില്ളെന്ന് ഇപ്പോഴത്തെ മുഖ്യകര്‍മി ഗോപിക്കുട്ടനും ആദിവാസി വിഭാഗക്കാരും പറയുന്നു. തിരുവാഭരണ ഘോഷയാത്ര പോകുന്ന മൂന്നു ദിവസം മാത്രമേ ഭക്തര്‍ക്ക് ഇവിടെ നില്‍ക്കാന്‍പോലും അധികാരമുള്ളൂ. യാത്ര ചെയ്ത് എത്തുന്നവര്‍ക്ക് വെള്ളം കൊടുക്കാനും ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും വനംവകുപ്പ് അനുവദിക്കാറില്ല. കഴിഞ്ഞ വര്‍ഷം കാവിലെ ആരാധനാ സ്ഥലത്ത് ടാര്‍പോളിന്‍കൊണ്ട് സംരക്ഷണമുണ്ടാക്കിയത് വനം ഉദ്യോഗസ്ഥര്‍ പൊളിച്ചു കളഞ്ഞിരുന്നു. ഒരുവര്‍ഷം തിരുവാഭരണം അവിടെയിറക്കാന്‍പോലും അനുവദിച്ചില്ല. പിന്നീട് തിരിച്ചുവന്നിറക്കുകയായിരുന്നു. അന്ന് കോട്ടപ്പടിക്കലിറക്കാതെ റോഡിലായിരുന്നത്രേ ഇറക്കിയത്. കഴിഞ്ഞ വര്‍ഷം വനംവകുപ്പില്‍ അപേക്ഷ നല്‍കിയപ്പോള്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി വേണമെന്ന മറുപടിയാണ് ലഭിച്ചത്. മുമ്പ് വനം വകുപ്പില്‍നിന്ന് ക്ഷേത്ര സ്ഥലം അളന്നു തിരിച്ചെങ്കിലും അവിടെ തേക്കു മരങ്ങളുണ്ടെന്നു കാട്ടി റേഞ്ച് ഓഫിസര്‍ തടസ്സം നിന്നതായും ഭാരവാഹികള്‍ പറയുന്നു. ശബരിമലയില്‍ കോടിക്കണക്കിന് രൂപയുടെ വികസനം നടത്തുകയും സംസ്ഥാനത്തെ ഏക്കര്‍ കണക്കിനുള്ള സ്വകാര്യ കാവുകള്‍ക്ക് സ്ഥലം അനുവദിക്കുകയും ചെയ്യുമ്പോഴാണ് വനനിയമത്തിന്‍െറ പേരില്‍ ഇവിടെ ആദിവാസികളെ വിലക്കുന്നത്. ശബരിമലയുമായ ബന്ധപ്പെട്ട് പൂങ്കാവനത്തിനും പുറത്തുമായി 1000 ക്ഷേത്രങ്ങളില്‍ ഇത്തരത്തിലുണ്ടെന്നാണ് വിശ്വാസം. ഇതില്‍ നിരവധി ഇടങ്ങളില്‍ ഇപ്പോഴും ആരാധനയുണ്ട്. എല്ലായിടത്തും ഇതാണവസ്ഥ. ഇവയുടെ അവകാശം ആദിവാസികള്‍ക്കായതിനാല്‍ അത് സ്ഥാപിച്ചു കൊടുക്കാന്‍ ഭരണകൂടം മിനക്കെടാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.