പത്തനംതിട്ട: നഗരത്തില്‍ പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെട്ടു. മിനി സിവില്‍സ്റ്റേഷന്‍ പടിക്കല്‍ റോഡിന്‍െറ മധ്യ ഭാഗത്തായാണ് ഞായറാഴ്ച രാത്രി പൈപ്പ് പൊട്ടിയത്. പൈപ്പിന്‍െറ അറ്റകുറ്റപ്പണികള്‍ നടക്കവെ ഞായറാഴ്ച ഉച്ചയോടെ പി.ഡബ്ള്യു.ഡി അധികൃതരത്തെി പണികള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടത് പണികള്‍ അല്‍പസമയം തടസ്സപ്പെടാനും ഇടയാക്കി. റോഡ് കുഴിക്കാന്‍ പ്രത്യേക അനുമതി വാങ്ങാഞ്ഞതാണ് പി.ഡബ്ള്യു.ഡി ജീവനക്കാരുടെ പ്രതിഷേധത്തിന് കാരണമായത്. റോഡില്‍ വന്‍ കുഴി എടുത്തുകഴിഞ്ഞപ്പോഴാണ് അവര്‍ ഉച്ചയോടെ എത്തിയത്. പീന്നീട് അനുമതിയോടെയാണ് പണികള്‍ ആരംഭിച്ചത്. പണികള്‍ തുടങ്ങിയതോടെ ഇതുവഴി അബാന്‍ ജങ്ഷനിലേക്കുള്ള ഗതാഗതവും കയര്‍ വലിച്ചുകെട്ടി നിരോധിച്ചു. ആഴത്തില്‍ ഇട്ടിരിക്കുന്ന പൈപ്പിന്‍െറ മുകള്‍ ഭാഗത്തെ മണ്ണ് എക്സ്കവേറ്റര്‍ ഉപയോഗിച്ചാണ് നീക്കിയത്. ഞായറാഴ്ച ആയതിനാല്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് കുറവായിരുന്നു. അല്ലായിരുന്നുവെങ്കില്‍ നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമായിരുന്നു. മിനി സിവില്‍ സ്റ്റേഷനിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശിക്കാനും കഴിയുമായിരുന്നില്ല. പൈപ്പിന്‍െറ കാലപ്പഴക്കമാണ് ഇത് പൊട്ടാന്‍ കാരണം. പൈപ്പ് പൊട്ടി വെള്ളം ഒഴുകി റോഡിനും ചെറിയ നാശമുണ്ടായിട്ടുണ്ട്. ഇവിടെ റോഡരികില്‍ പൂട്ടുകട്ടകള്‍ പാകിയത് രണ്ടു ദിവസം മുമ്പാണ്. വെള്ളമൊഴുകി ഇതും നാശമായിട്ടുണ്ട്. ഞായറാഴ്ച രാത്രി വൈകിയും അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. പണികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ തിങ്കളാഴ്ച ഇതുവഴിയുള്ള ഗതാഗതം പുന$സ്ഥാപിക്കാന്‍ കഴിയുകയുള്ളൂ. പണികള്‍ പൂര്‍ത്തിയാക്കി കുഴിയെടുത്ത ഭാഗം ടാറിങ്ങും നടത്തണം. കനത്ത മഴ കാരണം ഇവിടം കുളമായിക്കിടക്കുകയാണ്. എന്തായാലും തിങ്കളാഴ്ച ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. മിനി സിവില്‍സ്റ്റേഷനിലേക്ക് വാഹനങ്ങള്‍ക്ക് കടക്കാനും പ്രയാസമാകും. നഗരത്തില്‍ പൈപ്പ് പൊട്ടല്‍ സ്ഥിരമായിരിക്കുകയാണ്. ഏതാനും നാളുകള്‍ക്കു മുമ്പാണ് രാത്രി സെന്‍ട്രല്‍ ജങ്ഷന്‍ ഭാഗത്ത് പൈപ്പ് പൊട്ടി കടകളിലേക്ക് വെള്ളം ഇരച്ചുകയറി നാശനഷ്ടമുണ്ടായത്. ഇതേപോലെ നഗരത്തിലെ വിവിധ ഭാഗങ്ങളിലും പൈപ്പ് പൊട്ടുന്നുണ്ട്. ചിലയിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ വൈകുന്നതായും ആക്ഷേപമുണ്ട്. ഇതോടെ ജലവിതരണവും ഇടക്കിടെ തടസ്സപ്പെടുന്നത് നഗരവാസികളെ ബുദ്ധിമുട്ടിക്കുന്നു. ജലവിതരണം തടസ്സപ്പെടുന്നത് ജനറല്‍ ആശുപത്രി, സര്‍ക്കാര്‍ ഓഫിസുകള്‍, ഹോട്ടലുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. നഗരത്തിലെ വിവിധ വാര്‍ഡുകളിലെ ജനങ്ങള്‍ പൈപ്പ് ജലത്തെയാണ് ഏറെ ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.