റോഡ് വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നു

മല്ലപ്പള്ളി: താലൂക്കിന്‍െറ കിഴക്കന്‍ മേഖലയിലെ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഫണ്ടിന്‍െറ ലഭ്യതക്കുറവില്‍ തടസ്സപ്പെടുന്നു. ആനിക്കാട്, കോട്ടാങ്ങല്‍, കൊറ്റനാട് ഗ്രാമപഞ്ചായത്തുകളോടാണ് അവഗണന. കഴിഞ്ഞ ബജറ്റില്‍ റോഡുവികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയെങ്കിലും മൂന്ന് പഞ്ചായത്തിലും പണം നീക്കിവെച്ചിരുന്നില്ല. കോട്ടാങ്ങല്‍, കൊറ്റനാട് ഗ്രാമപഞ്ചായത്തുകളിലൂടെയുള്ള ചാലാപ്പള്ളി -ചുങ്കപ്പാറ-കോട്ടാങ്ങല്‍ ബാസ്റ്റോ റോഡ്, ആനിക്കാട് ഗ്രാമപഞ്ചായത്തിലേക്കുള്ള മല്ലപ്പള്ളി-ആനിക്കാട് റോഡുകളുടെ വികസനത്തിന് പദ്ധതികള്‍ പ്രതീക്ഷയിലുണ്ടായിരുന്നു. വെണ്ണിക്കുളത്തുനിന്ന് എഴുമറ്റൂരിലത്തെി ചാലാപ്പള്ളി, പെരുമ്പെട്ടി വഴി ചുങ്കപ്പാറയിലത്തെുന്ന ബാസ്റ്റോ റോഡ് കോട്ടാങ്ങല്‍ വഴി മണിമലയിലേക്കോ ചുങ്കപ്പാറയില്‍നിന്ന് എരുമേലി പാതയിലേക്കോ വികസിപ്പിച്ച് സംസ്ഥാനപാതയായി രൂപാന്തരപ്പെടുത്താന്‍ നിര്‍ദേശമുണ്ടായതാണ്. നിലവില്‍ പി.ഡബ്ള്യു.ഡി നിയന്ത്രണത്തിലുള്ള റോഡ് തുടര്‍ച്ചയായി തകര്‍ച്ചയിലാണ്. റോഡുനീളെ രൂപപ്പെടുന്ന കുഴികള്‍ വാഹനയാത്രക്ക് തടസ്സമുണ്ടാക്കുന്നു. മല്ലപ്പള്ളി-എഴുമറ്റൂര്‍-ചെറുകോല്‍പ്പുഴ-കോഴഞ്ചേരി റോഡ് കേന്ദ്ര വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചതു മാത്രമാണ് അടുത്തകാലത്ത് താലൂക്കിലുണ്ടായ ഏക പ്രധാന വികസന പ്രവര്‍ത്തനം. കേന്ദ്രഫണ്ട് കൂടി ഉപയോഗപ്പെടുത്തി നടപ്പാക്കിയ വികസനപ്രവര്‍ത്തനം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളോടുപോലും അവഗണന തുടരുകയാണ്. നിലവിലെ പൊതുമരാമത്ത് റോഡുകള്‍ക്ക് വികസനമുണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.