പത്തനംതിട്ട: പ്രകടനത്തിനിടെ അക്രമപ്രവര്‍ത്തനം നടത്തിയ കേസില്‍ പത്തനംതിട്ട ജില്ലാ ബാര്‍ അസോ. സെക്രട്ടറി അഡ്വ. ബിജു എം. തങ്കച്ചന്‍, മുന്‍ സെക്രട്ടറി അഡ്വ. എസ്. മനോജ് എന്നിവരെ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി നല്ല നടപ്പിന് ശിക്ഷിച്ചു. ബിജു എം. തങ്കച്ചന്‍ ബാര്‍ അസോ. സെക്രട്ടറിയായിരുന്ന കാലത്ത് അംഗമായ അഡ്വ. ഡി. സുകുവിന്‍െറ വീട്ടില്‍ പത്തനംതിട്ട പൊലീസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ മധു ബാബു അര്‍ധരാത്രിയില്‍ പരിശോധന നടത്തിയതില്‍ പ്രതിഷേധിച്ച് ബാര്‍ അസോ. തീരുമാന പ്രകാരം 2014ല്‍ അഭിഭാഷകര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ബിജു എം. തങ്കച്ചന്‍, എസ്. മനോജ് എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന മറ്റ് 20 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. 2015 ജൂലൈ 17ന് പ്രതികള്‍ കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് സമന്‍സ് ഉത്തരവാകുകയും തുടര്‍ന്ന് ചില പ്രതികള്‍ അഭിഭാഷകര്‍ മുഖേന ഹാജരാകുന്നതിന് സാവകാശം ചോദിക്കുകയും അവധിക്കുവെച്ച കേസ് അഡ്വാന്‍സ് ചെയ്ത് കേസിലെ ഒന്നും രണ്ടും പ്രതികളായ ബിജു എം. തങ്കച്ചനും എസ്. മനോജും മാത്രം കോടതിയില്‍ ഹാജരായി കുറ്റംസമ്മതിച്ചിരുന്നു. ഇരുവരെയും കുറ്റക്കാരായി കണ്ടശേഷം ശിക്ഷയെപ്പറ്റി ചോദിച്ചപ്പോള്‍ ബാര്‍ അസോ. ഭാരവാഹികളാണെന്നും കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട മുന്‍കാല ചരിത്രം ഇല്ളെന്നും പറഞ്ഞപ്പോഴാണ് ഇരുവരും മേലില്‍ കുറ്റകൃത്യങ്ങളില്‍ ഒന്നും ഏര്‍പ്പെട്ടുപോകരുതെന്ന താക്കീതോടെ ഇരുവരെയും ശിക്ഷിച്ച് കോടതി ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.