നാല്‍ക്കാലിക്കല്‍ -കുറിച്ചിമുട്ടം റോഡ് തകര്‍ന്നു: കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് നിലക്കാന്‍ സാധ്യത

കോഴഞ്ചേരി: റോഡിന്‍െറ ശോച്യാവസ്ഥ മൂലം കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് നിലക്കാന്‍ സാധ്യത. ആറന്മുള പഞ്ചായത്തിലെ നാല്‍ക്കാലിക്കല്‍ എരുമക്കാട് കുറിച്ചിമുട്ടം ചിറക്കല്‍പടി റോഡ് തകര്‍ന്നതാണ് ഇതുവഴിയുള്ള ഗതാഗതത്തിന് തടസ്സമുണ്ടാകാന്‍ സാധ്യതയേറുന്നത്. ചെങ്ങന്നൂര്‍ കുറിച്ചിമുട്ടം എരുമക്കാട് നാല്‍ക്കാലിക്കല്‍ വഴി കോഴഞ്ചേരിയിലേക്ക് മൂന്ന് സര്‍വിസുകളാണ് ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് ഓപറേറ്റ് ചെയ്യുന്നത്. ഇതില്‍ ഉച്ചക്ക് കോഴഞ്ചേരിയിലത്തെുന്ന ട്രിപ് പത്തനംതിട്ട പോയി തിരികെ കോഴഞ്ചേരിയിലത്തെിയിട്ടാണ് ചെങ്ങന്നൂര്‍ എത്തിച്ചേരുന്നത്. ആറന്മുള പഞ്ചായത്തിന്‍െറ ഗ്രാമീണ മേഖലയില്‍കൂടിയുള്ള യാത്രാക്ളേശം പരിഹരിക്കുന്നതിനുവേണ്ടി പ്രദേശനിവാസികള്‍ നിരവധിതവണ സമരം നടത്തിയിട്ടാണ് ഈ ബസ് അനുവദിച്ചത്. അറ്റകുറ്റപ്പണികളുടെ അഭാവംമൂലം ഈ റോഡ് തീരെ സഞ്ചാരയോഗ്യമല്ല. അരകിലോമീറ്റര്‍ ഇടവിട്ട് റോഡ് മെറ്റല്‍ ഇളകി കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. മഴക്കാലമാകുമ്പോള്‍ ഇവിടെയെല്ലാം വെള്ളം നിറഞ്ഞ് ഇരുചക്രവാഹനങ്ങളും സൈക്ക്ളുകളും അപകടത്തില്‍പ്പെടുന്നതും പതിവാകുന്നു. കിടങ്ങന്നൂര്‍ എസ്.വി.ജി സ്കൂള്‍, ഇടയാറന്മുള എ.എം.എം ഹൈസ്കൂള്‍ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ റോഡിന് സമീപത്തുണ്ട്. റോഡ് തകര്‍ച്ചയിലായതോടെ ഓട്ടോകളും ഇതുവഴി വരാതെയായി. ഈ ഭാഗത്ത് തന്നെയത്തെുന്ന കോട്ടക്കകം എരുമക്കാട് റോഡിന്‍െറ സ്ഥിതിയും വ്യത്യസ്തമല്ല. വാട്ടര്‍ അതോറിറ്റി അധികൃതര്‍ പൈപ്പ് കണക്ഷനുവേണ്ടി ഇവിടെ ഇടക്കിടെ കുഴികള്‍ ഉണ്ടാക്കുന്നതും മഴക്കാലമാകുമ്പോള്‍ വെള്ളപ്പൊക്കം മൂലം റോഡുകള്‍ കേടുപറ്റുന്നതും പതിവാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.