പന്തളം: കണ്‍സെഷന്‍െറ പേരുപറഞ്ഞ് പന്തളം സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ കോളജ് വിദ്യാര്‍ഥിനിയെയും പിതാവിനെയും സ്വകാര്യ ബസിലെ കണ്ടക്ടറും ഡ്രൈവറും മര്‍ദിക്കുകയും പെണ്‍കുട്ടിയെ അപമാനിക്കുകയും ചെയ്തതായി പരാതി. പെണ്‍കുട്ടിയുടെയും പിതാവിന്‍െറയും പരാതിയുടെ അടിസ്ഥാനത്തില്‍ ബസ് കണ്ടക്ടര്‍ ഹരിപ്പാട് പള്ളിപ്പാട് നാച്ചത്തെക്കേതില്‍ രാജേഷ് (35), ഡ്രൈവര്‍ കുരമ്പാലപുന്തല പടിഞ്ഞാറ്റേതില്‍ സുരേഷ് (31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ 8.15ന് പന്തളം സ്വകാര്യ ബ്സ്റ്റാന്‍ഡിലാണ് സംഭവം. പെണ്‍കുട്ടി രാവിലെ കോളജിലേക്ക് പോകുന്നതിന് സ്റ്റാന്‍ഡിലത്തെി ശിവശക്തിയെന്ന ബസില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ കണ്ടക്ടര്‍ എത്തി ‘മൂന്നു രൂപക്ക് പോകുന്നതിന് രാവിലെ ഇറങ്ങിയിരിക്കുകയാണോ.. വേറെ ബസില്‍ പൊക്കോണം’ എന്നാക്രോശിച്ച് അസഭ്യവും പറഞ്ഞ് പെണ്‍കുട്ടിയെ പിന്നിലേക്ക് തള്ളി. തള്ളുകൊണ്ട പെണ്‍കുട്ടി പിന്നിലേക്ക് വീണു. സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍ പെണ്‍കുട്ടിയുടെ പിതാവും കേരള പ്രവാസി സംഘം പന്തളം ഏരിയ സെക്രട്ടറിയുമായ സലീമിനെ വിവരം അറിയിച്ചു. സലീമത്തെി സംഭവം ചോദ്യംചെയ്തപ്പോള്‍ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് സലീമിനെ മര്‍ദിക്കുകയും അസഭ്യം പറയുകയും പെണ്‍കുട്ടിയെ വീണ്ടും വലിച്ചു താഴെയിടുകയും ചെയ്തതായാണ് ഇരുവരും നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിനിടെ വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണം നടന്നതറിഞ്ഞ് എസ്.എഫ്.ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികളത്തെി ജീവനക്കാര്‍ക്കെതിരെ പ്രകടനവും പ്രതിഷേധ സമരവും നടത്തി. ഇതില്‍ പ്രതിഷേധിച്ച് ബസ് ജീവനക്കാര്‍ അല്‍പസമയം മിന്നല്‍ പണിമുടക്ക് നടത്തി. പെണ്‍കുട്ടിയും പിതാവ് സലീമും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.