അടൂര്‍: വികലാംഗനും അര്‍ബുദ ബാധിതനുമായ യുവാവിന് ഗ്രാമപഞ്ചായത്തംഗം ജോലി വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചെന്ന വീട്ടമ്മയുടെ പരാതിയിന്മേല്‍ അടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച് ഏഴംകുളം ഗ്രാമപഞ്ചായത്ത് കമ്മിറ്റി പാസാക്കിയ പ്രമേയം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗമായ ശ്രീദേവി ബാലകൃഷ്ണനും കോണ്‍ഗ്രസ് ഡി.സി.സി സെക്രട്ടറിയുമായ ബിനു ചക്കാലയിലും ചേര്‍ന്ന് നെടുമണ്‍ സുരഭിയില്‍ പി. ജയശ്രീയുടെ മകനും വികലാംഗനും അര്‍ബുദ ബാധിതനുമായ ജയകൃഷ്ണന് കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലയളവില്‍ ജോലി വാഗ്ദാനം നല്‍കി പണം വാങ്ങി കബളിപ്പിച്ചു എന്നതായിരുന്നു പരാതി. 2014 നവംബറിലാണ് ഇരുവരും ചേര്‍ന്ന് പരാതിക്കാരിയെയും കൂട്ടി കോണ്‍ഗ്രസ് നേതാവായ ശരത്ചന്ദ്രപ്രസാദിന്‍െറ തിരുവനന്തപുരത്തെ ഓഫിസില്‍ ജോലിക്കായി പണം നല്‍കുന്നത്. ഗ്രാമപഞ്ചായത്തംഗത്തിന്‍െറ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇവര്‍ ബന്ധുക്കളില്‍നിന്ന് കടംവാങ്ങിയ നാലുലക്ഷം രൂപ നല്‍കിയതെന്നു പറയുന്നു. എന്നാല്‍, ജോലി ലഭിക്കാതെ വന്നതോടെ പലതവണ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ജയശ്രീയുടെ ശല്യം സഹിക്കാതെ വന്നപ്പോള്‍ വാങ്ങിയ നാലുലക്ഷം രൂപയില്‍നിന്ന് 2,10,000 രൂപ പലപ്പോഴായി തിരികെ നല്‍കി. ബാക്കിയുള്ള 1,90,000 രൂപ ഇവര്‍ നല്‍കാതെ വന്നപ്പോള്‍ 2016 ജൂണ്‍ 23ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന് ജയശ്രീ പരാതി നല്‍കി. ജൂണ്‍ 23ന് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി പാസാക്കിയ പ്രമേയം കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറുകയുമായിരുന്നു. ഇതത്തേുടര്‍ന്നാണ് അടൂര്‍ പൊലീസ് കേസെടുത്തത്. ഇതേസമയം, പണം തട്ടിയ സംഭവത്തില്‍ തനിക്ക് ബന്ധമില്ളെന്ന് ഗ്രാമപഞ്ചായത്തംഗം ശ്രീദേവി ബാലകൃഷ്ണന്‍ പറഞ്ഞു. നേരത്തെ ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ട തട്ടിപ്പിനിരയായ യുവതി പഞ്ചായത്ത് പ്രസിഡന്‍റിന് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ പരാതിയെപ്പറ്റി പ്രസിഡന്‍റ് ഇതുവരെ തന്നെ അറിയിക്കുകയോ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ളെന്നും ശ്രീദേവി ബാലകൃഷ്ണന്‍ പറഞ്ഞു. മുമ്പ് കൈതപ്പറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിന് പ്രസിഡന്‍റ് തന്നോട് പകവീട്ടുകയാണെന്നും ശ്രീദേവി ബാലകൃഷ്ണന്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.