നെടുങ്കണ്ടം: വസ്തു റീസര്‍വേ ചെയ്ത് നല്‍കണമെന്നാവശ്യപ്പെട്ട് 27 തവണ താലൂക്ക് ഓഫിസില്‍ കയറിയിറങ്ങിയതായി ആത്മഹത്യ ചെയ്ത ബെറ്റിയുടെ ഭര്‍ത്താവ് സജി. തണ്ടപ്പേര്‍ നമ്പറിനായി രണ്ടു മാസം വില്ളേജ് ഓഫിസില്‍ താമസം നേരിട്ടു. രണ്ട് സര്‍വേയര്‍മാരില്‍ ഒരാള്‍ 3000 രൂപയും മറ്റൊരാള്‍ 5000 രൂപയും സര്‍വേ ചെയ്യിപ്പിക്കാമെന്ന് പറഞ്ഞ് മറ്റൊരു ജീവനക്കാരന്‍ 3000 രൂപയും വാങ്ങി. ഇതിനെല്ലാം പുറമെ ഓഫിസിലത്തെുമ്പോള്‍ ഓരോ അവധി പറയുകയായിരുന്നു. ബന്ധപ്പെടുന്നതിനായി നല്‍കിയ മൊബൈല്‍ നമ്പറുകള്‍ വ്യാജമായിരുന്നെന്ന് സംശയിക്കുന്നു. ഈ നമ്പറുകള്‍ എപ്പോഴും സ്വിച്ച്ഓഫ് ആയിരുന്നു. സര്‍വേ ഓഫിസില്‍നിന്ന് കലക്ടറേറ്റിലേക്ക് അയച്ച പേപ്പര്‍ തെറ്റാണെന്ന് പറഞ്ഞ് മടക്കി അയച്ചു. തഹസില്‍ദാര്‍ അടക്കം ഒപ്പിട്ട പേപ്പറിലാണ് കലക്ടറേറ്റില്‍ തെറ്റ് കണ്ടത്തെിയത്. ഓരോ ഫയലും നീങ്ങാന്‍ വില്ളേജ് ഓഫിസിലും താലൂക്ക് ഓഫിസിലും കാലതാമസം നേരിട്ടു. തെരഞ്ഞെടുപ്പ് അടുത്തസമയത്ത് ഓഫിസിലത്തെിയപ്പോള്‍ തെരഞ്ഞെടുപ്പ് കഴിയട്ടെ എന്നുപറഞ്ഞ് മടക്കി അയച്ചു. വസ്തു റീസര്‍വേ ചെയ്തുകിട്ടാന്‍ അപേക്ഷ നല്‍കി ഓഫിസുകളില്‍ കയറിയിറങ്ങിയതിനുമാത്രം 30,000 രൂപ ചെലവായി. വസ്തു റീസര്‍വേ ചെയ്ത് നല്‍കാന്‍ ‘പടി’ നല്‍കിയിട്ടും നടപടി പൂര്‍ത്തിയാക്കിയതുമില്ല; ഒടുവില്‍ തനിക്ക് ഭാര്യയും നഷ്ടമായി. ഉടുമ്പന്‍ചോല-മേലേ ചെമ്മണ്ണാര്‍ ചെട്ടിശ്ശേരില്‍ സജിയുടെ ഭാര്യ ബെറ്റി (44) ഞായറാഴ്ചയാണ് വസ്തു റീസര്‍വേ ചെയ്ത് കിട്ടാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ഇതുസംബന്ധിച്ച് റവന്യൂ അധികൃതര്‍ ഇതുവരെ അന്വേഷണം നടത്തിയില്ളെന്നും സജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.