അടൂര്‍: കനാല്‍ പാലം അപകടാവസ്ഥയിലായി വര്‍ഷങ്ങളായിട്ടും പുതുക്കിപ്പണിയാന്‍ നടപടിയായില്ല. ഏഴംകുളം ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡില്‍ അറുകാലിക്കല്‍ പടിഞ്ഞാറ് കുതിരമുക്ക് ഗുരുമന്ദിരം പടിയിലാണ് കല്ലട ജലസേചന പദ്ധതി കനാലിനു കുറുകെയുള്ള പാലം ശോച്യാവസ്ഥയിലായത്. കെ.ഐ.പി കനാല്‍ പാത, പറക്കാട് ചന്ത, പള്ളിപ്പടി, കശുവണ്ടി ഫാക്ടറി, പൊലീസ് ക്യാമ്പ് പാതകളുടെ സംഗമസ്ഥാനമാണിവിടം. പാലത്തിന്‍െറ ഇരുവശത്തെയും കൈവരികളും അനുബന്ധതൂണുകളും പൂര്‍ണമായി തകര്‍ന്നു. അടിഭാഗവും വശങ്ങളും കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ തെളിഞ്ഞുകാണാം. ഏതുസമയവും നിലംപതിക്കാവുന്ന സ്ഥിതിയിലാണ് പാലം. കൈവരികള്‍ തകര്‍ന്നത് കാല്‍നടക്കാര്‍ക്കും വാഹനയാത്രികര്‍ക്കും അപകടത്തിന് സാധ്യതയുണ്ടാക്കുന്നു. അറുകാലിക്കല്‍ ഗവ. എല്‍.പി.എസ്, പറക്കോട് ഗവ. എല്‍.പി.എസ്, പി.ജി.എം സ്കൂളുകള്‍, എന്‍.എസ്.യു.പി.എസ് എന്നിവിടങ്ങളിലേക്കുള്ള കുട്ടികളും പറക്കോട് ചന്തയിലും അടൂരിലും മറ്റും പോകുന്നവരും പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. പി.ജി.എം.ബി.എച്ച്.എസ്, പി.ജി.എം.ജി.എച്ച്.എസ്, ആര്‍.എസ്.എം സ്കൂള്‍, ഈട്ടിമൂട് ആര്‍ഷവിദ്യാജോതി വിദ്യാലയം, മങ്ങാട് ന്യൂമാന്‍ സെന്‍ട്രല്‍ സ്കൂള്‍, അടൂര്‍ ഹോളി ഏഞ്ചല്‍സ്, ഓള്‍ സെയ്ന്‍റ്സ്, ഏഴംകുളം പി.എന്‍.എം, ചിരണിക്കല്‍ എം.ജി.എം, ഏനാത്ത് പത്മശ്രീ എന്നീ സ്കൂളുകളുടെ ബസുകള്‍ വിദ്യാര്‍ഥികളെയും വഹിച്ച് ഈ പാലത്തിലൂടെയാണ് ദിനേന സഞ്ചരിക്കുന്നത്. കെ.എ.പി മൂന്നാം ബറ്റാലിയന്‍ ക്യാമ്പിലേക്കുള്ള വാഹനങ്ങളും ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ ദിനവും കടന്നുപോകുന്ന പാലത്തിന്‍െറ കൈവരികള്‍ വാഹനങ്ങള്‍ ഇടിച്ചാണ് തകര്‍ന്നത്. പാലം അടിയന്തരമായി പുതുക്കിപ്പണിയണമെന്ന് നാട്ടുകാരുടെ ആവശ്യം കേട്ടമട്ടിലല്ല കെ.ഐ.പി അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.