വടശേരിക്കര: പാറമടക്ക് ലൈസന്‍സ് നല്‍കാനുള്ള നടപടിയില്‍ പ്രതിഷേധിച്ച് നാറാണംമൂഴി പഞ്ചായത്തില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. നാറാണംമൂഴിയിലെ വിവാദപാറമടക്ക് പഞ്ചായത്ത് ഭരണസമിതി ഡി.ആന്‍ഡ് ഒ ലൈസന്‍സ് ലഭ്യമാക്കിയതില്‍ പ്രതിഷേധിച്ചാണ് ചെമ്പന്‍മുടി സംരക്ഷണ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അത്തിക്കയത്തെയും പരിസരത്തെയും കടകമ്പോളങ്ങള്‍ തുറന്നില്ല. രാവിലെ ചില സ്വകാര്യബസുകള്‍ സര്‍വിസ് നടത്തിയെങ്കിലും 10 മണിയോടെ സമരസമിതി ഗതാഗതം തടഞ്ഞു. ഇരുചക്ര, സ്വകാര്യ വാഹനങ്ങളും സ്കൂള്‍ വണ്ടികളും ഓടി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയായിരുന്നു ഹര്‍ത്താല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.