അടൂര്‍: സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി സാറുമുക്ക് നിവാസികള്‍ ഓടിനടക്കേണ്ടത് രണ്ടു ജില്ലകളില്‍. കടമ്പനാട് ഗ്രാമപഞ്ചായത്തിലെ സാറുമുക്കില്‍ താമസിക്കുന്ന ഒമ്പതു കുടുംബങ്ങള്‍ക്കാണ് ഇത്തരമൊരു ദുര്‍ഗതി. ഇവര്‍ വസ്തുകരം അടക്കുന്നത് കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ വില്ളേജില്‍. വീട്ടുകരമാകട്ടെ പത്തനംതിട്ട ജില്ലയിലെ കടമ്പനാട് ഗ്രാമപഞ്ചായത്തിലും. കൊല്ലം ജില്ലയിലെ പുത്തനമ്പലത്താണ് തപാല്‍ കാര്യാലയം. ശാസ്താംകോട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പ്രദേശം. പ്രദേശവാസികളുടെ താമസരേഖകള്‍ ഇരുജില്ലയിലുമായി വിഭജിക്കപ്പെട്ടിരിക്കുന്നതിനാല്‍ ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ക്കായി ഇവര്‍ അലയുകയാണ്. കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുന്നതിനും ഉപരിപഠനത്തിനും ആവശ്യമായ രേഖകള്‍ക്ക് ഇരുജില്ലയിലെയും ഓഫിസുകളില്‍ കയറിയിറങ്ങണം. നേരത്തേ അടൂര്‍ ഉള്‍പ്പെടുന്ന കുന്നത്തൂര്‍ താലൂക്കിന്‍െറ ഭാഗമായിരുന്നു. ജില്ല നിലവില്‍ വന്നതോടെ കുന്നത്തൂര്‍ താലൂക്ക് പ്രദേശത്തെ അടര്‍ത്തിമാറ്റി അടൂര്‍ താലൂക്ക് രൂപവത്കരിച്ചത്. തങ്ങളെ രേഖകള്‍ പ്രകാരം ഏതെങ്കിലും ഒരു ജില്ലയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.