നടത്തറയിലെ പാറമടകള്‍: സര്‍വേക്കത്തെിയ സൂപ്രണ്ടിനെ നാട്ടുകാര്‍ തടഞ്ഞു

തൃശൂര്‍: നടത്തറ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ വനഭൂമിയില്‍ അല്ളെന്ന വസ്തുതാവിരുദ്ധമായ റിപ്പോര്‍ട്ട് നല്‍കിയ സര്‍വേ സൂപ്രണ്ട് വീണ്ടും സ്ഥലം അളക്കാനത്തെിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു. സര്‍വേ സൂപ്രണ്ട് ഇ. ബാബുവും പത്തോളം ഉദ്യോഗസ്ഥരും ചൊവ്വാഴ്ച രാവിലെയാണ് മുളയത്തെ പാറമടകളുടെ ഭൂമി അളക്കാനത്തെിയത്. ക്വാറി മാഫിയകള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ സര്‍വേ സൂപ്രണ്ട് വീണ്ടും സ്ഥലം അളക്കാന്‍ അനുവദിക്കില്ളെന്ന് നാട്ടുകാര്‍ നിലപാടെടുത്തു. തര്‍ക്കം മുറുകിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് നാട്ടുകാരെ അനുനയിപ്പിക്കുകയായിരുന്നു. സ്ഥലം അളക്കേണ്ടെന്നും ഇത് വനഭൂമിയല്ളെന്നും തുടക്കത്തിലേ പ്രഖ്യാപിച്ചാണ് സൂപ്രണ്ട് അളവ് തുടങ്ങിയത്. നേരത്തേ സ്ഥലം അളക്കാതെ സര്‍വേ സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ട് കലക്ടര്‍ തള്ളുകയും ഇദ്ദേഹത്തെ മാറ്റി പകരം സര്‍വേ ഡെപ്യൂട്ടി ഡയറക്ടറോട് അളന്ന് തിട്ടപ്പെടുത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. അദ്ദേഹം അവധിയായതിനാല്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന. ക്വാറികള്‍ തുറക്കാന്‍ മന്ത്രിതലത്തില്‍ സമ്മര്‍ദം ചെലുത്തുന്നതിന്‍െറ ഭാഗമായാണ് സൂപ്രണ്ട് വീണ്ടും അളക്കാനത്തെിയതെന്നും സൂചനയുണ്ട്. നേരത്തേ, ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുള്‍പ്പെടെ രേഖകള്‍ പരിശോധിച്ച് വനഭൂമിയിലാണെന്ന് കണ്ടത്തെിയതിന്‍െറ അടിസ്ഥാനത്തിലാണ് ഇവ പൂട്ടാന്‍ മുളയം വില്ളേജ് ഓഫിസര്‍ ഉത്തരവിട്ടത്. പാറമടകളും ക്രഷറുകളും പൂട്ടണമെന്നാവശ്യപ്പെട്ട് മലയോര സംരക്ഷണ സമിതി കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിതകാല രാപകല്‍ സമരം തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.