മല്ലപ്പള്ളിയില്‍ മുഖംമൂടി മോഷണസംഘം വിലസുന്നു

മല്ലപ്പള്ളി: മല്ലപ്പള്ളിയില്‍ മുഖംമൂടി ധരിച്ച മൂന്ന് അംഗ മോഷണസംഘം രണ്ട് വീടുകളില്‍നിന്നായി സ്ത്രീകളെ ഭീഷണിപ്പെടുത്തി ഏഴുപവന്‍ സ്വര്‍ണാഭരണം അപഹരിച്ചു. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംഭവം. നെല്ലിമൂട് പൗവ്വത്തിക്കുന്നേല്‍ ചെല്ലമ്മ വര്‍ഗീസിനെ (72) ഭീഷണിപ്പെടുത്തിയാണ് മുന്നേകാല്‍ പവന്‍ സ്വര്‍ണം കവര്‍ന്നത്. വീട്ടില്‍ ഒറ്റക്ക് താമസിക്കുന്ന ചെല്ലമ്മയുടെ വീടിന്‍െറ പൂട്ട് തകര്‍ത്ത് അകത്തുകടന്ന സംഘം ചെല്ലമ്മയുടെ മാല, വള, കമ്മല്‍ എന്നിവ ഊരിയെടുക്കുകയായിരുന്നു. മൊബൈല്‍ വെട്ടത്തിന്‍െറ വെളിച്ചത്തിലാണ് കവര്‍ച്ച നടത്തിയത്. പണം ആവശ്യപ്പെട്ടതിനുശേഷം വീടുമുഴുവന്‍ പരിശോധിച്ചെങ്കിലും പണം ലഭിച്ചില്ല. മുഖംമൂടിയും ബര്‍മൂടയും ധരിച്ചവരാണ് മോഷണം നടത്തിയതെന്ന് ചെല്ലമ്മ പറയുന്നു. മണിക്കൂറുകള്‍ക്കുശേഷം സമാനരീതിയില്‍ അരകിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരുവീട്ടിലും മോഷണം നടന്നു. മങ്കുഴിപ്പടി പാറാങ്കല്‍ രാജുവിന്‍െറ അമ്മയുടെ മൂന്നരപവന്‍െറ മാലയാണ് അപഹരിച്ചത്. ഇവിടെയും മൂവര്‍സംഘമാണ് മോഷണത്തിന് പിന്നില്‍. രാജുവിന്‍െറ മാതാവും ഭാര്യയും മൂന്ന് മക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇരുനിലവീട് മുഴുവന്‍ തിരച്ചില്‍ നടത്തിയ സംഘം രാജുവിന്‍െറ മകളുടെ കഴുത്തില്‍ പരുക്കേല്‍പിക്കുകയും ചെയ്തു. മൂവര്‍ സംഘമാണ് മോഷണം നടത്തിയതെന്നും മലയാളത്തിലാണ് ഇവര്‍ സംസാരിച്ചതെന്നും വീട്ടുകാര്‍ പറയുന്നു. കീഴ്വായ്പൂര് പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തത്തെി പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി പറഞ്ഞ മൂവര്‍മോഷണസംഘമാണ് മല്ലപ്പള്ളിയിലെ മോഷണത്തിന് പിന്നിലെന്നും മല്ലപ്പള്ളി സി.ഐ ജോസ് മാത്യു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.