പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി വാണിജ്യ സമുച്ചയം നിര്‍മാണം ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കണമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശിച്ചു. പത്തനംതിട്ട ടൗണ്‍ സര്‍ക്കുലര്‍ ഉടന്‍ ഓടിത്തുടങ്ങുമെന്നും പറഞ്ഞു. പത്തനംതിട്ട ഡിപ്പോ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ടയിലെ വിവിധ ഗതാഗത ആവശ്യങ്ങള്‍ വീണ ജോര്‍ജ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഡിപ്പോതല സമിതി പഠിച്ച് നിര്‍ദേശം സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശിച്ചു. ജില്ലാ ആസ്ഥാനത്ത് രാത്രി എത്താന്‍ ബസില്ല. ഇതിന് പരിഹാരമായി രാത്രി വണ്ടി ഉടന്‍ ഉണ്ടാകും. ചെങ്ങന്നൂരില്‍നിന്ന് രാത്രി വൈകി പുറപ്പെട്ട് പത്തനംതിട്ടയിലത്തെി പുലര്‍ച്ചെ മടങ്ങും വിധമുള്ള സര്‍വിസാണ് പരിഗണിക്കുന്നത്. രാത്രിയില്‍ പത്തനംതിട്ടയില്‍ അവസാനിക്കുന്ന തെങ്കാശി-പത്തനംതിട്ട സര്‍വിസ് കോട്ടയത്തേക്ക് നീട്ടണമെന്നും എം.സി റോഡിലൂടെ പോകുന്ന ചില ബസുകള്‍ റൂട്ട് മാറ്റി പത്തനംതിട്ട വഴിയാക്കി തിരികെ എം.സിറോഡില്‍ എത്തുംവിധം പുന$ക്രമീകരിക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ ഡിപ്പോതല സമിതി പഠിക്കും. പത്തനംതിട്ട മാതൃകാ ഡിപ്പോയാക്കി ഉയര്‍ത്താന്‍ തീരുമാനമായിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടി തുടങ്ങി. കെ.എസ്.ആര്‍.ടി.സി ചീഫ് എന്‍ജിനീയര്‍ ആര്‍. ഇന്ദു, സോണല്‍ ഓഫിസര്‍ സുരേഷ് കുമാര്‍, വര്‍ക്സ് മാനേജര്‍ ഹരികൃഷ്ണന്‍, എ.ടി.ഒ രാജീവ്, ഡിപ്പോ എന്‍ജിനീയര്‍ ബിജു, യൂനിയന്‍ നേതാക്കളായ ഗിരീഷ് കുമാര്‍, എന്‍.കെ. വിജയന്‍, കെ. ശ്രീകുമാര്‍, അജി സുഭാഷ്, പോള്‍സണ്‍ ജോസഫ്, രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.