പത്തനംതിട്ട: ജില്ലയിലെ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണവും അറ്റകുറ്റപ്പണികളും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി മാത്യു ടി. തോമസ് ഉള്‍പ്പെടെ ജനപ്രതിനിധികള്‍. കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ ജില്ലാ വികസന സമിതി യോഗത്തിലാണ് ആവശ്യം. എം.എല്‍.എമാരായ വീണ ജോര്‍ജ്, അടൂര്‍ പ്രകാശ് എന്നിവരും സംബന്ധിച്ചു. ഇതുസംബന്ധിച്ച് പ്രവൃത്തികള്‍ ത്വരിതപ്പെടുത്തണമെന്ന് കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പന്തളം കുറുന്തോട്ടം പാലം നിര്‍മാണം ആരംഭിക്കുമ്പോള്‍ ഗതാഗത തടസ്സം ഉണ്ടാവുന്നതില്‍ ജനപ്രതിനിധികള്‍ ആശങ്ക അറിയിച്ചു. ശബരിമല തീര്‍ഥാടന കാലയളവില്‍ ഗതാഗതം തടസ്സപ്പെടുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ എത്രയും വേഗം പണി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ജൂലൈ 12ന് പഴയപാലം പൊളിക്കുമ്പോള്‍ കുളനട-തുമ്പമ റോഡുവഴി ഗതാഗതം തിരിച്ചുവിടും. പ്രത്യേക റോഡുവഴി ചെറിയ വാഹനങ്ങള്‍ വഴിതിരിച്ചുവിടുമെന്നും മരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. മല്ലപ്പള്ളി ഭാഗത്ത് മഴപെയ്താല്‍ റോഡില്‍ വെള്ളം കെട്ടുന്നത് ഒഴിവാക്കാന്‍ നടപടിയെടുക്കണം. പാറക്കടവ് പാലം ഡബ്ള്‍ ലൈനാക്കണം. കുറ്റൂര്‍-തിരുമൂലപുരം റോഡിലെ റെയില്‍വേ അടിപ്പാതയില്‍ വെള്ളംകെട്ടുന്നത് ഒഴിവാക്കണം. തിരുവല്ല ബൈപാസ് എം.സി റോഡിലേക്ക് ചേരുന്ന ഭാഗത്തെ കുഴികള്‍ അടക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നല്‍കി. ആറന്മുള ക്ഷേത്രം പുതിയ ബൈപാസ് റോഡിലെ പാലംപണി തടസ്സപ്പെട്ടത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വീണ ജോര്‍ജ് എം.എല്‍.എ അറിയിച്ചു. സമീപത്തെ സ്കൂളിലത്തൊന്‍ വിദ്യാര്‍ഥികള്‍ 20 കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ട സ്ഥിതിയാണ്. കോണ്‍ട്രാക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ നോട്ടീസ് നല്‍കണമെന്നും റോഡുപണി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും എം.എല്‍.എ ആവശ്യമുന്നയിച്ചു. കുളനട പഞ്ചായത്ത് ടൗണ്‍ ഭാഗത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണം. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ക്ഷാമമുള്ള മരുന്നുകള്‍ എത്തിക്കണം. വല്ലന ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തണം, കിടങ്ങൂര്‍-വല്ലന ഭാഗത്തേക്കുള്ള ബസ് ട്രിപ് മുടങ്ങാതിരിക്കാന്‍ നടപടി വേണം തുടങ്ങിയ ആവശ്യങ്ങളും വീണ ജോര്‍ജ് ഉന്നയിച്ചു. കോന്നി മെഡിക്കല്‍ കോളജ് റോഡിന്‍െറ പണി ഒരാഴ്ചക്കുള്ളില്‍ തുടങ്ങുമെന്ന് അടൂര്‍ പ്രകാശിന്‍െറ ചോദ്യത്തിന് മരാമത്ത് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. മല്ലപ്പള്ളി പ്രീമെട്രിക് ഹോസ്റ്റലില്‍ പുതിയ കെട്ടിടം പണിയാന്‍ സമയബന്ധിത പ്രവര്‍ത്തനം വേണമെന്നും വിവിധ വകുപ്പുകളുടെ ഫണ്ട് ഉപയോഗിച്ച് കെട്ടിടം പണി ഉടന്‍ ആരംഭിക്കണമെന്നും മന്ത്രി മാത്യു ടി. തോമസ് നിര്‍ദേശിച്ചു. തിരുവല്ല റെയില്‍വേ സ്റ്റേഷനിലെ എസ്കലേറ്റര്‍ സ്ഥാപിക്കുന്ന നടപടി മന്ത്രി വിലയിരുത്തി. ഒന്നാം പ്ളാറ്റ്ഫോമില്‍ വണ്ടികളത്തൊത്തത് വയോധികര്‍ക്ക് ബുദ്ധിമുട്ടാകുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. പ്രമാടം കുടിവെള്ള പദ്ധതിയും കോന്നി മെഡിക്കല്‍ കോളജില്‍ കുടിവെള്ളമത്തെിക്കുന്നതും ത്വരിതപ്പെടുത്തണം. പ്രമാടം, കരിംകുടുക്ക മലയിടം എന്നിവിടങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണം. മല്ലശേരിമുക്കില്‍ അപകടാവസ്ഥയിലുള്ള മരം മുറിക്കണം. കൂടല്‍ ആശുപത്രിയുടെയും കോന്നി ബസ് സ്റ്റാന്‍ഡിന്‍െറയും പണി വേഗത്തിലാക്കണം തുടങ്ങിയ ആവശ്യങ്ങളും അടൂര്‍ പ്രകാശ് എം.എല്‍.എ ഉന്നയിച്ചു.എലിയറക്കല്‍, കൊക്കാത്തോട്, ചെമ്പനരുവി എന്നിവിടങ്ങളില്‍ വന്യമൃഗങ്ങളുടെ കടന്നുകയറ്റം തടയാന്‍ സൗരോര്‍ജവേലി കെട്ടുന്നതിന് എസ്റ്റിമേറ്റ് തയാറാക്കിയെന്നും പുളിംചാം കോളനി, മണ്ണീറ തുടങ്ങിയ ഇടങ്ങളില്‍ വേലിസ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്നും ഡി.എഫ്.ഒ അറിയിച്ചു. പഴകുളം കവലയില്‍ കെ.എ.പി കനാലിന് മുകളിലുള്ള പാലം കൈവരി തകര്‍ന്നത് നേരെയാക്കണമെന്ന് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ് തോപ്പില്‍ ഗോപകുമാര്‍ അറിയിച്ചു. ജില്ലാ പ്ളാനിങ് ഓഫിസര്‍ മുരളീധരന്‍ നായര്‍, സബ് കലക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, പന്തളം നഗരസഭ അധ്യക്ഷ ടി.കെ. സതി, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.