സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി

പത്തനംതിട്ട: സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എ.ഡി.എം എം.സുരേഷ്കുമാര്‍ അറിയിച്ചു. സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗവും നിയമലംഘനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് കലക്ടറെയോ എ.ഡി.എമ്മിനെയോ വിവരം അറിയിക്കാം. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമാനുസൃത അച്ചടക്ക നടപടികള്‍ സ്വീകരിക്കും. താല്‍ക്കാലിക ജീവനക്കാരെ ഉടന്‍പിരിച്ചുവിടുമെന്ന് എ.ഡി.എം അറിയിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഓഫിസില്‍ നിന്നുള്ള നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് നടപടി.സ്വകാര്യ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. സര്‍ക്കാര്‍ ഉത്തരവ്, സര്‍ക്കുലര്‍, കോടതി ഉത്തരവ് എന്നിവയ്ക്ക് വിധേയമായിട്ടായിരിക്കണം ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കേണ്ടത്. അധികാരപ്പെടുത്തിയിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരല്ലാത്തവര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ,വീടുകള്‍, ക്വാര്‍ട്ടേഴ്സ് എന്നിവിടങ്ങളില്‍ രാത്രി കൊണ്ടുപോയിടാന്‍ പാടില്ളെന്നും വീടുകളില്‍ ദിവസവും പോയി വരുന്നതിന് സര്‍ക്കാര്‍ വാഹനം ഉപയോഗിക്കരുതെന്നും എ.ഡി.എം നിര്‍ദേശിച്ചു. ലോഗ്ബുക് നിത്യവും എഴുതി സൂക്ഷിക്കണം. നമ്പര്‍പ്ളേറ്റ്, നെയിംബോര്‍ഡ്, വകുപ്പിന്‍െറ പദവി, പേര് എന്നിവ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായിട്ടാവണം വാഹനങ്ങളില്‍ രേഖപ്പെടുത്തേണ്ടത്. പൊതുജനങ്ങള്‍ക്ക് വിവരം അറിയിക്കാവുന്ന ഫോണ്‍ നമ്പറുകള്‍ : കലക്ടര്‍ - 9447029008, എ.ഡി.എം-9446504515.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.