പത്തനംതിട്ട: ജലസ്രോതസ്സുകള്‍ പരമാവധി സംരക്ഷിച്ചാല്‍ രൂക്ഷമായ വരള്‍ച്ചയെ നേരിടാനാവുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ജില്ലാ ഭരണകൂടം, ദുരന്തനിവാരണം എന്നിവയുടെ നേതൃത്വത്തില്‍ കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്നു സംഘടിപ്പിച്ച ജലസ്രോതസ്സുകളുടെ നവീകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മഴയുടെ തോത് ഈവര്‍ഷം കുറവാണ്. ഗ്രാമീണ മേഖലകളിലെ ഉപയോഗശൂന്യമായ ജലസ്രോതസ്സുകള്‍ സംരക്ഷിച്ചാല്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. കുടിവെള്ളക്ഷാമം കുറക്കാനുമാവും. വരള്‍ച്ചയെ നേരിടാന്‍ സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കും. കൂടുതല്‍ ചെക്ഡാമുകള്‍ അനുവദിച്ചതുള്‍പ്പെടെ മുന്‍ വര്‍ഷങ്ങളിലും വരള്‍ച്ചയെ നേരിടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിസിമോള്‍ ജോസഫ് അധ്യക്ഷത വഹിച്ചു. കലക്ടര്‍ എസ്. ഹരികിഷോര്‍ പദ്ധതി വിശദീകരിച്ചു. പൊതുജലാശയം നവീകരിക്കുന്നതിന്‍െറ ഭാഗമായി ജില്ലക്ക് ഒരുകോടി അനുവദിച്ചിട്ടുണ്ട്. ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടര്‍ ടി.വി. സുഭാഷ്, ജില്ലാ പഞ്ചായത്ത് അംഗം എലിസബത്ത് അബു, കോന്നി ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോസമ്മ ബാബുജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വൈ. മണിലാല്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിര്‍മല സാം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അമ്പിളി ജി.നായര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷൈജു വി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അസി. കോഓഡിനേറ്റര്‍ പി.എന്‍. സുരേഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.