ഗതാഗതക്കുരുക്കില്‍ പന്തളം

പന്തളം: പന്തളത്ത് ഗതാഗത ഉപദേശകസമിതി യോഗം ചേരണമെന്ന ആവശ്യം ശക്തമാകുന്നു. നഗര പദവിയിലത്തെിയ പന്തളത്ത് ഗതാഗത സംവിധാനങ്ങളാകെ താറുമാറാകുകയാണ്. അനധികൃത പാര്‍ക്കിങ്ങും ജങ്ഷനിലെ സിഗ്നല്‍ സംവിധാനത്തിലെ തകരാറും കാരണം യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. നിലവില്‍ ഗതാഗത ഉപദേശകസമിതി ഉണ്ടെങ്കിലും ഇത് യോഗം ചേരാറില്ല. ചേര്‍ന്നാല്‍ തന്നെ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകാറുന്നുമില്ളെന്നാണ് ആക്ഷേപം. നഗരത്തിലത്തെുന്നവര്‍ നേരിടുന്ന പ്രധാനവെല്ലുവിളിയാണ് പാര്‍ക്കിങ്. നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപനങ്ങള്‍ക്കൊന്നും തന്നെ സ്വന്തമായി പാര്‍ക്കിങ് സൗകര്യമില്ല. ഇവിടെയത്തെുന്നവര്‍ വാഹനം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗതതടസ്സത്തിന് കാരണമാകുന്നു. എം.സി റോഡിലും മാവേലിക്കര-പത്തംതിട്ട റോഡിലും പൊതുപാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയാല്‍ ഗതാഗതക്കുരുക്കിന് പരിഹാരമാകും. സിഗ്നല്‍ ലൈറ്റ് തകരാറാണ് നഗരകേന്ദ്രം നേരിടുന്ന പ്രധാന വെല്ലുവിളി. ഒരു ദിവസം പലതവണ സിഗ്നല്‍ തകരാറിലാകുന്നത് ഗതാഗത നിയന്ത്രണത്തെ ബാധിക്കാറുണ്ട്. ഡ്യൂട്ടിയിലുള്ള പൊലീസ് ഹോം ഗാര്‍ഡുകളെക്കൊണ്ട് ഈ സമയം ഗതാഗതനിയന്ത്രണം ഫലപ്രദമായി നടത്താന്‍ കഴിയാറില്ല. സിഗ്നല്‍ ലൈറ്റുകളില്‍ ഒന്ന് കഴിഞ്ഞ ദിവസം ചരക്കുലോറി ഇടിച്ച് തകര്‍ന്നത് പുന$സ്ഥാപിക്കാനും സംവിധാനമില്ല. ഒരാഴ്ച മുമ്പ് ഉപദേശക സമിതി യോഗം വിളിച്ചെങ്കിലും അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു. പിന്നീട് ഇതുവരെ യോഗം ചേര്‍ന്നിട്ടില്ല. ഉപദേശസമിതി യോഗം ചേര്‍ന്ന് ഗതാഗതക്കുരുക്കിന് പരിഹാരം കാണാമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.