സാമൂഹിക സുരക്ഷിതത്വ പെന്‍ഷന്‍: 50,523 പേര്‍ക്ക്

പത്തനംതിട്ട: ജില്ലയില്‍ വിവിധ സാമൂഹിക സുരക്ഷിതത്വ പെന്‍ഷന്‍ ലഭിച്ചുവരുന്ന 50,523 പേര്‍ക്ക് കുടിശ്ശിക ഇനത്തില്‍ 14.9 കോടി ഫെബ്രുവരി ആറിന് വിതരണം ചെയ്യും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് തദ്ദേശഭരണ സെക്രട്ടറിമാര്‍ക്ക് പെന്‍ഷന്‍ ചെക് കൈമാറും. 53 ഗ്രാമ പഞ്ചായത്തുകള്‍, നാലു മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ കുടിശ്ശിക അതത് സെക്രട്ടറിമാര്‍ നല്‍കും. ഇന്ദിര ഗാന്ധി ദേശീയ വാര്‍ധക്യ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, അംഗവൈകല്യ പെന്‍ഷന്‍, അവിവാഹിതരായ വനിതള്‍ക്കുള്ള പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ എന്നിങ്ങനെ അഞ്ച് ഇനങ്ങളിലാണ് കുടിശ്ശിക വിതരണം. 2015 ഏപ്രില്‍ മുതല്‍ ബാങ്ക് അക്കൗണ്ട് മുഖേനയും പോസ്റ്റ് ഓഫിസ് അക്കൗണ്ട് മുഖേനയും പെന്‍ഷന്‍ എത്തിക്കാന്‍ നടപടിയെടുത്തെങ്കിലും കൃത്യസമയത്ത് പണം ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ജില്ലയിലെ ജനപ്രതിനിധികള്‍, കലക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, തദ്ദേശ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.