ടാര്‍ മിക്സിങ് പ്ളാന്‍റ് പ്രവര്‍ത്തനം ഹൈകോടതി സ്റ്റേ ചെയ്തു

അടൂര്‍: പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ തെങ്ങമം മേക്കുന്നുമുകള്‍ ടാര്‍ മിക്സിങ് പ്ളാന്‍റ് പ്രവര്‍ത്തനത്തിന് ഹൈകോടതിയുടെ സ്റ്റേ. ഗ്രാമപഞ്ചായത്തിന്‍െറയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറയും അനുമതിയില്ലാതെ പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. പ്ളാന്‍റ് സ്ഥാപിക്കുന്നതിന് യന്ത്രസാമഗ്രികള്‍ ഇറക്കിയപ്പോഴേ ഗ്രാമപഞ്ചായത്ത് നിരോധ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊല്ലം-തേനി ദേശീയപാതയുടെ നിര്‍മാണത്തിനായി ടാര്‍ മിക്സ് ചെയ്യുന്നതിനുള്ള പ്ളാന്‍റാണ് വി.കെ.ജെ ഗ്രൂപ് മേക്കുന്നുമുകളില്‍ ആരംഭിച്ചത്.പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം ആരംഭിക്കാന്‍ തുടക്കമിട്ടതു മുതല്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിലായിരുന്നു. വി.കെ.ജെ ഗ്രൂപ് ഇതിനെതിരെ ഹൈകോടതിയെ സമീപിക്കുകയും ഹൈകോടതി പൊലീസ് സംരക്ഷണം നല്‍കുകയും ചെയ്ത് ഉത്തരവിട്ടിരുന്നു. അന്നു മുതല്‍ പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ വി.കെ.ജെ ഗ്രൂപ് ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ അവഗണിക്കാനായില്ല. തിങ്കളാഴ്ച ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച അലസിയതോടെ ഏകപക്ഷീയമായി പ്ളാന്‍റ് ചൊവ്വാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തിപ്പിച്ചു. കലക്ടര്‍ ടി. ഹരികിഷോര്‍ ഇടപെട്ടെങ്കിലും വ്യാഴാഴ്ച ബന്ധപ്പെട്ടവരെ വിളിച്ച് ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.