അടൂര്‍: ഏഴംകുളം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വനിതകളാണ് വിഷുവിന് വിഷരഹിത പച്ചക്കറി ഉല്‍പാദനം ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. പഞ്ചായത്തിലെ 20 വാര്‍ഡുകളിലായി 30 ഏക്കര്‍ തരിശുഭൂമിയിലാണ് കൃഷി ആരംഭിക്കുന്നത്. കുടുംബശ്രീ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കൃഷിക്ക് എല്ലാവിധ സഹായവും നിര്‍ദേശങ്ങളും നല്‍കുന്നത് പഞ്ചായത്ത് കമ്മിറ്റിയാണ്. ഡിസംബര്‍ ആദ്യവാരം കുടുംബശ്രീ അയല്‍ക്കൂട്ട ഭാരവാഹികളെവരെ പങ്കെടുപ്പിച്ച് ഏഴംകുളത്ത് ചേര്‍ന്ന വികസന ശില്‍പശാലയിലാണ് കൃഷി ആരംഭിക്കാന്‍ തീരുമാനിച്ചത്.സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ട കമ്മിറ്റികള്‍ ചേര്‍ന്ന് കൃഷിക്കാവശ്യമായ ഭൂമി കണ്ടത്തെുന്ന പ്രവര്‍ത്തനം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ പങ്കെടുത്ത് വാര്‍ഡുതലത്തില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. പയര്‍, പാവല്‍, വെണ്ട, ചീര, വെള്ളരി, കുമ്പളം, വഴുതന, പച്ചമുളക്, തക്കാളി എന്നീ ഒമ്പത് ഇനങ്ങളാണ് വിഷുവിപണി ലക്ഷ്യമാക്കി ഉല്‍പാദിപ്പിക്കുന്നത്. പഞ്ചായത്തില്‍ ആരംഭിക്കുന്ന വിഷരഹിത പച്ചക്കറി കൃഷിക്ക് ആവശ്യമായ വിത്തുകള്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കി. ഒന്നരലക്ഷം രൂപയുടെ പച്ചക്കറി വിത്തുകളാണ് വി.എഫ്.പി.സി.കെയുടെ പാലക്കാട്ടെ ആലത്തൂരിലുള്ള വിത്ത് ഗവേഷണ കേന്ദ്രത്തില്‍നിന്ന് സൗജന്യമായി നല്‍കിയത്. ക്ഷീര കര്‍ഷകരെക്കൂടി സഹകരിപ്പിച്ച് കൃഷിക്ക് ജൈവവളം ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. വിളകള്‍ ഏപ്രില്‍ ആദ്യവാരത്തോടെ ഏഴംകുളം ജങ്ഷനില്‍ വില്‍പന നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.