തിരുവല്ല: പ്രഖ്യാപിച്ച തീയതികളിലൊന്നും കെ.എസ്.ടി.പിക്ക് പണിപൂര്‍ത്തിയാക്കാനായില്ല. ഗതാഗതക്കുരുക്കില്‍ നട്ടംതിരിഞ്ഞ വാഹനയാത്രക്കാര്‍ പുതിക്കിപ്പണിത പന്നിക്കുഴിപ്പാലത്തിലൂടെ യാത്ര ആരംഭിച്ചു. പാലത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ് സ്ഥാപിച്ചിരുന്ന വീപ്പകള്‍ യാത്രക്കാര്‍ എടുത്തുമാറ്റി ഉദ്ഘാടനത്തിനു കാത്തുനില്‍ക്കാതെ ഇപ്പോള്‍ എല്ലാ വാഹനങ്ങളും പുതിയ പാലം വഴിയാണ് കടന്നുപോകുന്നത്. പാലത്തിന്‍െറ അപ്രോച്ച് റോഡ് മണ്ണിട്ടുയര്‍ത്തി അരികുകെട്ടിയത് ഒരു വശത്തുമാത്രം. ഇരുവശവും കെട്ടിയുയര്‍ത്തി ഉറപ്പിച്ച് കൈവരിയും സിഗ്നലുകളും സ്ഥാപിച്ചശേഷം ഒൗദ്യോഗിക ഉദ്ഘാടനം നടത്താനിരിക്കയാണ് യാത്രക്കാര്‍ പാലം യാത്രക്കായി തുറന്നത്. പുതുക്കിപ്പണിയുന്ന പാലത്തിന് താഴെകൂടി നിര്‍മിച്ച താല്‍ക്കാലിക റോഡിലൂടെയായിരുന്നു വാഹനയാത്ര. മുമ്പ് കോട്ടയത്തേക്കുള്ള യാത്രയില്‍ ഇവിടെ ഗവര്‍ണര്‍ പി. സദാശിവം സഞ്ചരിച്ച വാഹനം മണിക്കൂറുകള്‍ ഗതാഗതക്കുരുക്കില്‍ പെടുകയും അദ്ദേഹം ജില്ലാ ഭരണകൂടത്തെ അതൃപ്തി അറിയിക്കുകയും ചെയതത് വാര്‍ത്തയായിരുന്നു. ഇതേതുടര്‍ന്ന് ഒരാഴ്ച റോഡുപണിക്ക് വേഗത കൂടിയെങ്കിലും വീണ്ടും ഇഴഞ്ഞുനീങ്ങലായി. പന്നിക്കുഴിപ്പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച തീയതികളിലൊന്നും കെ.എസ്.ടി.പിക്ക് പണിപൂര്‍ത്തിയാക്കാനായില്ല. അവസാനം ജനുവരി 16ന് ഗതാഗതത്തിനുതുറന്നുകൊടുക്കുമെന്ന് പ്രഖ്യാപനം വന്നിരുന്നു. മകരവിളക്ക് കണ്ട് മലയിറങ്ങിപ്പോകുന്ന അയ്യപ്പന്മാരുടെ യാത്ര സുഗമമാക്കുമെന്ന വിധമായിരുന്നു പ്രഖ്യാപനം. എന്നാല്‍, പാലവുമായി ബന്ധപ്പെട്ട അനുബന്ധ റോഡ് ഭാഗങ്ങളിലെ പണി പൂര്‍ണമാക്കാനായില്ല, സംരക്ഷണ ഭിത്തികളും കൈവരിയും സിഗ്നലുകളും സ്ഥാപിച്ചശേഷം മാത്രമേ പാലം തുറന്നുകൊടുക്കാവൂ എന്നാണ് കെ.എസ്.ടി.പി ചീഫ് എന്‍ജീനിയര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 16ന് ആരംഭിച്ച പണി എട്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാര്‍ ഇനിയും ഏതാനും പണികൂടി പൂര്‍ത്തീകരിക്കാനിരിക്കെ ഒൗദ്യോഗിക ഉദ്ഘാടനത്തിനുകൂടി കാത്തിരിക്കാനുള്ള ക്ഷമകാട്ടാതെ യാത്രക്കാര്‍ പാലം തുറന്നു യാത്ര ആരംഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.