ചിറ്റാര്‍: വേനല്‍കടുത്തതോടെ മലയോരമേഖലയില്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ടേറി. സ്വകാര്യ കുടിവെള്ള ടാങ്കര്‍ ലോറിയുടമകള്‍ കുടിവെള്ളത്തിന് അമിതവില ഈടാക്കുന്നു. കുടിവെള്ളത്തിന് ആവശ്യക്കാര്‍ ഏറിയതോടെയാണ് വിതരണവുമായി ടാങ്കര്‍ലോറി ഉടമകള്‍ രംഗത്തത്തെിയത്. കുടിവെള്ള വിതണത്തിന് നിഷ്കര്‍ഷിച്ചിട്ടുള്ള ലൈസന്‍സ് എടുക്കുകയോ ശുദ്ധജലമെന്ന് ഉറപ്പുവരുത്തുകയോ ചെയ്യാതെയാണ് ലോറിക്കാര്‍ വെള്ളം വിതരണം ചെയ്യുന്നത്. ആരോഗ്യവകുപ്പിന്‍െറയും പഞ്ചായത്ത് അധികൃതരുടെയും അനുമതി ഉണ്ടെങ്കില്‍ മാത്രമെ സ്വകാര്യ ടാങ്കര്‍ലോറി ഉടമകള്‍ക്ക് കുടിവെള്ളം വീടുകളില്‍ എത്തിച്ചുകൊടുക്കാന്‍ അനുമതി ലഭിക്കുകയുള്ളു. അതിനായി ഇവര്‍ കുടിവെള്ളം ശേഖരിക്കുന്നിടത്തെ വെള്ളത്തിന്‍െറ സാമ്പ്ള്‍ ശേഖരിച്ച് പരിശോധിച്ച് ശുദ്ധ ജലമാണെന്ന സര്‍ട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ആരോഗ്യവകുപ്പില്‍നിന്ന് ജലവിതരണത്തിന് അനുമതി നേടേണ്ടത്. ഇത്തരം ലൈസന്‍സ് കൈക്കലാക്കിയ ടാങ്കര്‍ലോറി ഉടമകള്‍ പോലും അനുമതി ലഭിച്ച സ്രോതസ്സിനുപകരം കുടിവെള്ളത്തിന് ആവശ്യക്കാര്‍ ഉള്ള സ്ഥലത്തിന് അരികിലുള്ള കുളങ്ങളില്‍നിന്ന് വെള്ളം ശേഖരിച്ച് വിതരണം നടത്തുകയാണ്. ലൈസന്‍സും മാനദണ്ഡങ്ങളും പാലിക്കാതെ കുടിവെള്ളവുമായി ടാങ്കര്‍ ലോറികളും മറ്റ് വാഹനങ്ങളും നിരത്തിലൂടെ പായുമ്പോഴും അധികൃര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.വേനല്‍ കടുക്കുബോള്‍ പഞ്ചായത്ത് അധികൃതര്‍ ടാങ്കര്‍ലോറികളില്‍ കുടിവെള്ളം ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ എത്തിക്കുന്ന നടപടിയും ഇതുവരെ നടപ്പാക്കിയിട്ടില്ല. സ്വകാര്യ ടാങ്കര്‍ലോറി ഉടമകളെ സഹായിക്കാനാണ് അധികൃര്‍ കുടിവെള്ളമത്തെിക്കാന്‍ കാലതാമസം വരുത്തുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.