പത്തനംതിട്ട: വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കള്‍ നയിക്കുന്ന ജാഥകളെ സ്വീകരിക്കാന്‍ ജില്ലാ ഘടകങ്ങള്‍ മുന്നൊരുക്കം ആരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജാഥകള്‍ ഓരോ പാര്‍ട്ടികളുടെയും ശക്തി തെളിയിക്കുന്നതായി മാറും. ജാഥകള്‍ വിജയിപ്പിക്കാന്‍ ഓരോ പാര്‍ട്ടികളിലുംപെട്ട ജില്ലയിലെ നേതാക്കളും അണികളും സജീവമായി രംഗത്തിറങ്ങി കഴിഞ്ഞു. ജാഥകളുടെ വിജയത്തിനും അണികളെ ഒപ്പം നിര്‍ത്താനും പാര്‍ട്ടികളുടെ വിവിധ ഘടകങ്ങളില്‍ യോഗങ്ങള്‍ നടന്നു. ഇതിനിടെ ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കാന്‍ തയാറെടുപ്പുമായി നിരവധി സീറ്റ് മോഹികളും സജീവമായി രംഗത്തത്തെിയിട്ടുണ്ട്. ഇതില്‍ ചിലര്‍ സ്വന്തം അനുയായികളെയും മറ്റും രംഗത്തിറക്കി തനിക്ക് സീറ്റ് ലഭിച്ചാല്‍ വിജയിക്കാന്‍ കഴിയുമെന്നുള്ള പ്രചാരണവും നടത്തിക്കുന്നുണ്ട്. തുടര്‍ച്ചയായി വിജയിച്ചവര്‍ വീണ്ടും മത്സരിക്കാനും തയാറായി കഴിഞ്ഞു. ഇതിന്‍െറ ഭാഗമായി മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ ഫ്ളക്സ് ബോര്‍ഡുകള്‍ നാടുനീളെ നിരത്തിയിരിക്കുകയാണ്. ചിലരാകട്ടെ കൂടുതല്‍ വിനയവാനാകാനും ജനകീയനാകാനുള്ള ശ്രമവും നടത്തുന്നു. ഇതിന്‍െറ സൂചനയെന്നോളം ഉപയോഗിച്ചു വന്നിരുന്ന ആഡംബര വാഹനങ്ങള്‍ പൊടുന്നനെ അവര്‍ ഉപേക്ഷിച്ചു. വിലകുറഞ്ഞ സാധാരണക്കാര്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലാണ് സഞ്ചാരം. ഇതുകണ്ട് വോട്ടര്‍മാരിപ്പോള്‍ ‘അതിശയത്തോടെയാണ്’ ജനപ്രതിനിധികളെ നോക്കിക്കാണുന്നത്. സംസ്ഥാന നേതാക്കള്‍ നയിക്കുന്ന ജാഥയുടെ വിജയത്തിനായി നേതാക്കള്‍ ഓടിനടക്കുകയാണിപ്പോള്‍. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയാണ് ആദ്യം ജില്ലയില്‍ എത്തുന്നത്. ഫെബ്രുവരി ഒന്നിനാണ് ജനരക്ഷായാത്രയുടെ ജില്ലയിലെ സ്വീകരണം. സി.പി.എം നേതാവ് പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് ഫെബ്രുവരി 10,11 ദിവസങ്ങളില്‍ ജില്ലയില്‍ പര്യടനം നടത്തും. മുസ്ലിംലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര ഫെബ്രുവരി ഒമ്പതിനാണ് ജില്ലയില്‍ എത്തുന്നത്. ഫെബ്രുവരി 12ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്രയും ജില്ലയിലത്തെും. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍െറ വിമോചന യാത്ര ഫെബ്രുവരി ആറിനാണ് ജില്ലയിലത്തെുന്നത്. കൂടാതെ ഇരുമുന്നണിയിലുംപെട്ട കേരള കോണ്‍ഗ്രസ്, ജനതാദള്‍, ആര്‍.എസ്.പി, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികളും പിന്നാലെ ജാഥകള്‍ നടത്തുന്നുണ്ട്. വി.എം. സുധീരന്‍െറയും പിണറായി വിജയന്‍െറയും ജാഥകളെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണമാണ് കോണ്‍ഗ്രസിലും സി.പി.എമ്മിലും ജില്ലയിലെങ്ങും ഒരുക്കിയിട്ടുള്ളത്. എല്ലായിടത്തും കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ നിറഞ്ഞു. അണിയറയില്‍ കൂടുതല്‍ ഫ്ളക്സ് ബോര്‍ഡുകള്‍ തയാറാകുന്നുണ്ട്. ആഡംബരം പൊതുവെ ഒഴിവാക്കണമെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും പ്രവൃത്തിയില്‍ കാണാനില്ല. ആഡംബരം കുറക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും പ്രചാരണത്തില്‍ സി.പി.എം തന്നെയാണ് മുന്നില്‍. ഇതിന്‍െറ ഭാഗമായി സി.പി.എം നിയോജക മണ്ഡലംതോറും പ്രചാരണ ജാഥകളും ആരംഭിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ മത്സരിക്കാന്‍ സാധ്യതയുള്ളവരാണ് ജാഥ ക്യാപ്റ്റന്‍മാരും ജാഥക്ക് നേതൃത്വം നല്‍കുന്നവരും. ഓരോ ബൂത്ത് അടിസ്ഥാനത്തില്‍ പ്രചാരണജാഥക്ക് സ്വീകരണം നല്‍കാനുള്ള ക്രമീകരണമാണ് സി.പി.എം ചെയ്തിട്ടുള്ളത്. ജാഥയില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് സി.പി.എം ലക്ഷ്യമിട്ടിട്ടുള്ളത്. വി.എം. സുധീരന്‍െറ ജനരക്ഷായാത്രയുടെ വിജയത്തിന് ബൂത്ത് അടിസ്ഥാനത്തില്‍ കോണ്‍ഗ്രസും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ജാഥക്ക് കൊഴുപ്പുകൂട്ടാന്‍ ജില്ലയിലെങ്ങും ഫണ്ട് പിരിവും ആരംഭിച്ചിട്ടുണ്ട്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും ജാഥയുടെ ആവശ്യം പറഞ്ഞ് പിരിവ് ആരംഭിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.