തിരുവല്ല: ടി.കെ റോഡിലെ റെയില്‍വേ മേല്‍പാലം പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച മുതല്‍ ടി.കെ റോഡില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. ഫെബ്രുവരി അഞ്ചു വരെയാണ് നിയന്ത്രണം. നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവല്ലയില്‍നിന്ന് കോഴഞ്ചേരി ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ എം.സി റോഡില്‍ ആഞ്ഞിലിമൂട് ജങ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പുഷ്പഗിരി റോഡുവഴി ജോസീസ് ജങ്ഷനിലൂടെ ടി.കെ. റോഡില്‍ പ്രവേശിക്കണം. ചെറിയ വാഹനങ്ങള്‍ കുറ്റൂര്‍ ജങ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ടി.കെ റോഡില്‍ പ്രവേശിക്കണം. ടിപ്പര്‍ ഉള്‍പ്പെടെയുള്ള ഭാരം കയറ്റിയ വാഹനങ്ങള്‍ എം.സി റോഡില്‍ ആറാട്ടുകടവ് ജങ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓതറ റെയില്‍വേ ക്രോസ് വഴി ടി.കെ റോഡില്‍ പ്രവേശിക്കേണ്ടതാണ്. കോഴഞ്ചേരിയില്‍നിന്ന് തിരുവല്ലയിലേക്ക് പോകേണ്ട എല്ലാവാഹനങ്ങളും ടി.കെ റോഡില്‍ മനക്കച്ചിറ ജങ്ഷനില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് പോളച്ചിറ വഴി കിഴക്കന്‍ മുത്തൂരില്‍ പ്രവേശിച്ച് തിരുവല്ല ഭാഗത്തേക്ക് പോകണം. കോഴഞ്ചേരിയില്‍നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തോട്ടഭാഗം ജങ്ഷനില്‍നിന്ന് വലത്തോട്ടു തിരിഞ്ഞ് പായിപ്പാട് വഴി പോകണം. ആഞ്ഞിലിമൂട് ജങ്ഷന്‍, പുഷ്പഗിരി ആശുപത്രി ജങ്ഷന്‍, കുറ്റൂര്‍ ജങ്ഷന്‍, ആറാട്ടുകടവ് ജങ്ഷന്‍, തോട്ടഭാഗം, മനക്കച്ചിറ, കിഴക്കന്‍ മുത്തൂര്‍, ഓതറ റെയിവേക്ക് സമീപം (ക്നാനായ പള്ളിക്കു മുന്നില്‍) എന്നിവിടങ്ങളില്‍ ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് നിരത്തുവിഭാഗം അസി. എന്‍ജിനീയറെയും പാത ഇരട്ടിപ്പല്‍ നടക്കുന്ന സ്ഥലത്ത് ആവശ്യമായ ബാരിക്കേഡ്, സൈന്‍ ബോര്‍ഡുകള്‍ മുതലായവ ക്രമീകരിക്കുന്നതിന് റെയില്‍വേ എക്സിക്യൂട്ടിവ് എന്‍ജിനീയറെയും ചുമതലപ്പെടുത്തി. മനക്കച്ചിറയിലെ ഓട്ടോസ്റ്റാന്‍ഡ് കിഴക്കന്‍ മുത്തൂര്‍ ജങ്ഷനില്‍നിന്ന് ടി.കെ റോഡിന്‍െറ തെക്കുഭാഗത്തേക്ക് താല്‍ക്കാലികമായി മാറ്റും. ഗതാഗത ക്രമീകരണത്തിന് ഫോഴ്സിനെ വിന്യസിക്കുന്നതിനായി ട്രാഫിക് സബ്ഇന്‍സ്പെക്ടറും ട്രാഫിക് നിയന്ത്രണം ഏകോപിപ്പിക്കുന്നതിന് തിരുവല്ല തഹസിദാറും നോഡല്‍ ഓഫിസറായും ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.