പത്തനംതിട്ട: സംസ്ഥാന വ്യാപകമായി നടത്തിയ ഓപറേഷന്‍ ടൗണ്‍ ആന്‍ഡ് സിറ്റിയുടെ ഭാഗമായി ജില്ലയിലെ നഗരസഭകളായ പന്തളം, അടൂര്‍, പത്തനംതിട്ട, തിരുവല്ല എന്നിവിടങ്ങളില്‍ വിജിലന്‍സ് പരിശോധന നടത്തി. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ കാര്യക്ഷമതയാണ് പ്രധാനമായും പരിശോധിച്ചത്. പരിശോധനയില്‍ ഒരേ കാര്യം തന്നെ നാലിടത്തും നാലു രീതിയിലാണ് നടത്തുന്നതെന്നും നടപടിക്രമങ്ങള്‍ക്ക് കാലതാമസം നേരിടുന്നുണ്ടെന്നും കണ്ടത്തെി. ഫ്രണ്ട് ഓഫിസില്‍ ലഭിക്കുന്ന അപേക്ഷക്ക് രസീത് നല്‍കിയ ശേഷം അവ രജിസ്റ്ററില്‍ പതിക്കുന്നുണ്ടോ, അപേക്ഷ ലഭിച്ച മുന്‍ഗണനാ ക്രമം അനുസരിച്ച് അവക്ക് തീര്‍പ്പു കല്‍പിക്കുന്നുണ്ടോ എന്നൊക്കെയാണ് പരിശോധിച്ചത്. മിക്കയിടത്തും ഫ്രണ്ട് ഓഫിസില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് കണ്ടത്തെി. ഫ്രണ്ട് ഓഫിസില്‍ ചെക് ലിസ്റ്റ് വേണമെന്നാണ് ചട്ടം. ഇതനുസരിച്ച് അപേക്ഷ കൊണ്ടുവരുമ്പോള്‍ അതിനൊപ്പമുള്ള രേഖകള്‍ പൂര്‍ണമായും ഉണ്ടോയെന്ന് നോക്കി ഉറപ്പു വരുത്തണം. പൂര്‍ണമായും ഇല്ളെങ്കില്‍ അപേക്ഷ സ്വീകരിക്കുകയോ മടക്കുകയോ ചെയ്യാം. മടക്കിയാല്‍ അതിനുള്ള കാരണം രേഖാമൂലം നല്‍കണം. സ്വീകരിക്കുകയാണെങ്കില്‍ രസീത് നല്‍കുകയും കുറവുള്ള രേഖ പിന്നീട് ഹാജരാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്യാം. അടൂര്‍ നഗരസഭയില്‍ ജനന-മരണ രജിസ്ട്രേഷനുള്ള അപേക്ഷ നേരിട്ട് സ്വീകരിക്കുകയാണെന്ന് ഡിവൈ.എസ്.പി രാധാകൃഷ്ണപിള്ള പറഞ്ഞു. ഫ്രണ്ട് ഓഫിസില്‍ അപേക്ഷ സ്വീകരിക്കേണ്ടതിന് പകരം അതത് വിഭാഗങ്ങളില്‍ നേരിട്ടത്തെി നല്‍കണം. അപ്പോള്‍ തന്നെ അപേക്ഷ പരിശോധിച്ച് സ്വീകരിക്കുകയോ രേഖകളിലും പേരുകളിലും തെറ്റുണ്ടെങ്കില്‍ മടക്കി നല്‍കുകയോ ചെയ്യും. അടൂരില്‍ നിരവധി ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കിയത് അപേക്ഷകര്‍ കൈപ്പറ്റാതെ കെട്ടിക്കിടക്കുന്നതായും കണ്ടത്തെി. എല്ലാ നഗരസഭകളിലും അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ട്. നടപടി ക്രമങ്ങള്‍ക്ക് ഏകീകൃത സ്വഭാവമില്ളെന്ന് ഡിവൈ.എസ്.പി പറഞ്ഞു. ഒരേ സ്വഭാവമുള്ള അപേക്ഷകള്‍ക്ക് നാലു നഗരസഭകളിലും നാലു രീതിയിലാണ് തീര്‍പ്പ് കല്‍പിക്കുന്നത്. തിരുവല്ല നഗരസഭയില്‍ എന്‍ജിനീയറിങ്, റവന്യൂ, ജനന-മരണ വിഭാഗം എന്നിവിടങ്ങളിലായിരുന്നു സംഘം പരിശോധന നടത്തിയത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നല്‍കാനുളള പഴയ ബില്‍, കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ നല്‍കിയതും നല്‍കാനുളള അപേക്ഷകളും സംബന്ധിച്ച രേഖകള്‍, ജനന-മരണ സര്‍ട്ടിഫിക്കറ്റുകളുടെ അപേക്ഷകളും നല്‍കിയവും സംബന്ധിച്ച വിവരങ്ങള്‍, ജീവനക്കാരുടെ ഹാജര്‍ സംബന്ധിച്ച രജിസ്റ്റര്‍ എന്നിവയാണ് സംഘം പരിശോധിച്ചത്. രേഖകളുടെ പകര്‍പ്പുകള്‍ വിശദ പരിശോധനക്കായി സംഘം കൊണ്ടുപോയി. അടൂര്‍ ഡിവൈ.എസ്.പി രാധാകൃഷ്ണപിള്ള, പന്തളത്ത് സി.ഐമാരായ അനില്‍കുമാര്‍, ജോസി, പത്തനംതിട്ടയില്‍ സി.ഐമാരായ ബൈജുകുമാര്‍, ഉബൈദത്ത്, തിരുവല്ലയില്‍ സി.ഐ അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തിരുവനന്തപുരത്തുനിന്ന് അഞ്ചു സി.ഐമാര്‍ കൂടി ഇവിടെ പരിശോധനക്ക് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.