മല്ലപ്പള്ളി: ‘മല്ലപ്പള്ളി@ട്വന്‍റി20’ പ്രദര്‍ശനത്തിനും ശില്‍പശാലക്കുമായി നാട് ഒരുങ്ങുന്നു. ശാസ്ത്രവും സംസ്കാരവും ഒന്നിക്കുന്ന വിവിധ പ്രോജക്ടുകള്‍ അവതരിപ്പിച്ച് താലൂക്കിലെ പ്രമുഖ വിദ്യാലയങ്ങള്‍ പ്രദര്‍ശനത്തില്‍ അണിനിരക്കും. എട്ട് ഗ്രാമപഞ്ചായത്തുകളിലെയും രണ്ട് ബ്ളോക് പഞ്ചായത്തുകളിലെയും ജനപ്രതിനിധികളാണ് ശില്‍പശാലയില്‍ പങ്കെടുക്കുക. കല്ലൂപ്പാറ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജ്, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ്, മല്ലപ്പള്ളി ഐ.എച്ച്.ആര്‍.ഡി അപൈ്ളഡ് സയന്‍സ് കോളജ്, വെണ്ണിക്കുളം ഗവ. പോളി ടെക്നിക്ക്, തുരുത്തിക്കാട് ബി.എ.എം കോളജ്, മല്ലപ്പള്ളി സെന്‍ട്രല്‍ ഐ.ടി.ഐ, സെന്‍റ് ജോസഫ് ഐ.ടി.ഐ തുടങ്ങിയ വിദ്യാലയങ്ങള്‍ ശാസ്ത്രസാങ്കേതിക രംഗത്തെ പുതിയ കണ്ടത്തെലുകള്‍ കാഴ്ചവെക്കും. പ്ളസ് ടുവിന് ശേഷം എന്ത് പഠിക്കണം എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്ന വിധത്തിലാണ് വിദ്യാലയങ്ങള്‍ സ്റ്റാളുകള്‍ ഒരുക്കുക. ഉപരിപഠനത്തിന് മല്ലപ്പള്ളിയിലും സമീപ പ്രദേശങ്ങളിലും ഉള്ള അവസരങ്ങള്‍ ഇവിടെ അറിയാന്‍ കഴിയും. കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, വാട്ടര്‍ അതോറിറ്റി, സി.ഒ.എ ബ്ളോക് നീര്‍ത്തട പരിപാലന വിഭാഗം, തിരുവല്ല ഈസ്റ്റ് കോഓപറേറ്റിവ് ബാങ്ക്, മല്ലപ്പള്ളി പബ്ളിക് സ്റ്റേഡിയം സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. മല്ലപ്പള്ളി മൂശാരിക്കവലക്ക് സമീപം മാര്‍ ഡയനീഷ്യസ് സ്കൂളാണ് ‘മല്ലപ്പള്ളി@ട്വന്‍റി20’ വേദി. രാവിലെ 10 മുതല്‍ ആറുവരെയുള്ള മേളയില്‍ പ്രവേശം സൗജന്യമാണ്. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.