മേല്‍പാലവും പ്ളാറ്റ്ഫോമുമില്ലാതെ തിരുവല്ല റെയില്‍വേ സ്റ്റേഷന്‍

തിരുവല്ല: മേല്‍പാലവും നിന്നുകയറാന്‍ പ്ളാറ്റ്ഫോമുമില്ലാതെ തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ നാലാം ട്രാക്. ഇതുവഴി കഴിഞ്ഞദിവസം മുതല്‍ ട്രെയിന്‍ ഓടിത്തുടങ്ങിയതോടെ യാത്ര അപകടകരമാകുന്നു. പുറത്തേക്ക് പോകാന്‍ രണ്ട് പാളങ്ങള്‍ കുറുകെ കടന്ന് മൂന്നാം നമ്പര്‍ പ്ളാറ്റ് ഫോമിലേക്ക് മുട്ടിലിഴഞ്ഞുകയറി നടന്നുവേണം ഒന്നാംനമ്പര്‍ പ്ളാറ്റ്ഫോമിലേക്കുള്ള മേല്‍പാലത്തിനടുത്തത്തൊന്‍. മൂന്നാം നമ്പര്‍ പ്ളാറ്റ്ഫോമിലേക്ക് വലിഞ്ഞുകയറാനാകാതെ സ്ത്രീകളും വൃദ്ധരും നിസ്സഹായരായി നില്‍ക്കുന്ന കാഴ്ചകാണാം. മറ്റ് യാത്രക്കാരുടെ ഒരു കൈ സഹായമില്ലാതെ ഒരാള്‍ക്കും ഇവിടെനിന്ന് പുറത്തേക്ക് പോകാനാവില്ല. ഈ സഹായമുണ്ടെങ്കില്‍ കൂടി ഏറെ ബുദ്ധിമുട്ടിയും പ്ളാറ്റ്ഫോമിലിഴഞ്ഞു മാത്രമേ സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കും പുറത്തുകടക്കാനാകൂ. ഇതിനു സമാനമായ ബുദ്ധിമുട്ടാണ് ഈ ട്രാക്കിലത്തെുന്ന ട്രെയിനിലേക്കുകയറുന്നതും ഇറങ്ങുന്നതിനും യാത്രക്കാര്‍ അനുഭവിക്കുന്നത്. ഇവിടെ പ്ളാറ്റ്ഫോമിനു പകരമായി ട്രാക്കിനോട് ചേര്‍ന്ന് മണ്ണില്‍ സിമന്‍റിട്ട് ഉറപ്പിക്കുകപോലും ചെയ്യാതെ സ്ളാബുകള്‍ നിരത്തിയിരിക്കുകയാണ്. ഇവിടെ ഇടക്കിടെ സ്ളാബ് ഇല്ലാതെവരുന്നതും അപകടത്തിന് കാരണമാകും. ഇങ്ങനെ യാത്രക്കാരെ ദുരിതത്തിലാക്കുന്ന റെയില്‍വേയുടെ സമീപനം പ്രതിഷേധാര്‍ഹമാണെന്ന് യാത്രക്കാര്‍ പറയുന്നു. ഒന്നും രണ്ടും പാളങ്ങള്‍ കടന്നുപോകുന്ന ടി.കെ റോഡിലെ മേല്‍പാലം പൊളിച്ചു പണിയുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ മൂന്നും നാലും നമ്പര്‍ ട്രാക്കുകളിലൂടെ ട്രെയിന്‍ ഗതാഗതം തിരിച്ചുവിട്ടത്. എന്നാല്‍, യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് നാലാം നമ്പര്‍ ട്രാക്കിലത്തെുന്നതിനുള്ള മേല്‍പാലമെങ്കിലും പണി തീര്‍ത്തിട്ടുവേണമായിരുന്നു ഈ പരിഷ്കാരമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ടി.കെ റോഡിലെ മേല്‍പാലം പൊളിച്ചുപണിയണമെങ്കില്‍ അതിനനുസൃതമായി സ്റ്റേഷനില്‍ ഉണ്ടാക്കേണ്ട നിര്‍മാണം പൂര്‍ത്തിയാക്കേണ്ടിയിരുന്നു. സുഗമമായ യാത്രക്കുള്ള സൗകര്യമൊരുക്കാതെ പുതിയ ട്രാക്കിലൂടെ ഗതാഗതം തിരിച്ചുവിട്ട നടപടിയില്‍ റെയില്‍വേ പാസഞ്ചേഴ്സ് അസോ. പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.