പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലെ സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിലും രോഗികളിലുംനിന്ന് ഡി.വൈ.എഫ്.ഐ പരാതി സ്വീകരിച്ചു. പത്തനംതിട്ട മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടിയത്തെിയ നിരവധിപേര്‍ പരാതികള്‍ സമര്‍പ്പിച്ചു. ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനുള്ള അപേക്ഷ, സ്കാനിങ്-എക്സറേ വിഭാഗത്തിന്‍െറ കൃത്യതയില്ലായ്മ, മരുന്നുകളുടെ ക്ഷാമം, ശുചീകരണ പ്രവര്‍ത്തനത്തിലെ വീഴ്ച, എം.എല്‍.എയുടെ അനാസ്ഥ, ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കൈക്കൂലി തുടങ്ങി നിരവധി പരാതികളാണ് ലഭിച്ചത്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കണം എന്ന നിവേദനവും കൗണ്ടറില്‍ ലഭിച്ചു. പരാതി സെല്ലിന്‍െറ പ്രവര്‍ത്തനം നഗരസഭ മുന്‍ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ആര്‍. സാബു അധ്യക്ഷത വഹിച്ചു. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഡി.വൈ.എഫ്.ഐ പത്തനംതിട്ട മുനിസിപ്പല്‍ കമ്മിറ്റി നിവേദനം തയാറാക്കി എച്ച്.എം.സി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. പി.കെ. അനീഷ്, ജോണ്‍സണ്‍, അഷ്റഫ് എം.സി, അജയ്, വിജല പ്രസാദ്, അന്‍സില്‍ അഹമ്മദ്, നവീന്‍ വിജയന്‍, ഷഫീഖ്, ശരത് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.