പന്തളം: മോക്ഷം തേടി പന്തളം നഗരസഭാ സ്റ്റേഡിയം; നിര്‍മാണോദ്ഘാടനം കഴിഞ്ഞിട്ട് ഒരു പതിറ്റാണ്ടായി. ഇതുവരെ സ്റ്റേഡിയം പ്രാവര്‍ത്തികമായില്ല. 2003ല്‍ അന്നത്തെ എം.എല്‍.എ കെ.കെ. ഷാജുവിന്‍െറ അധ്യക്ഷതയില്‍ കായികമന്ത്രി കെ. സുധാകരനാണ് സ്റ്റേഡിയത്തിന്‍െറ നിര്‍മാണോദ്ഘാടനം നടത്തിയത്. പന്തളത്തിന് സമീപം ഉളമയിലാണ് സ്ഥലം ഏറ്റെടുത്തത്. നിര്‍മാണോദ്ഘാടനം കഴിഞ്ഞശേഷം അധികൃതരുടെ ശ്രദ്ധ ഈ പ്രദേശത്തേക്ക് എത്തിയിട്ടില്ല. കേരളോത്സവത്തിന്‍െറ കായികമത്സരങ്ങള്‍ക്ക് മാത്രമാണ് പഞ്ചായത്ത് അധികൃതര്‍ ഇവിടെ എത്താറുള്ളത്. കന്നുകാലികള്‍ക്ക് മേയാനുള്ള സ്ഥലമായി സ്റ്റേഡിയം മാറി. സ്പെഷല്‍ ഗ്രേഡ് പഞ്ചായത്ത് എന്നായിരുന്നു പന്തളത്തിന് പദവിയെങ്കിലും കായിക സ്നേഹികള്‍ക്ക് പരിശീലനം നടത്താന്‍ കഴിയുന്ന സ്റ്റേഡിയമായി മാറ്റാനുള്ള പദ്ധതികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. ദീര്‍ഘകാലത്തെ ആവശ്യപ്രകാരമാണ് സ്റ്റേഡിയത്തിന് ഉളമയില്‍ പഞ്ചായത്ത് സ്ഥലം വാങ്ങിയത്. നിരവധി കുട്ടികളും യുവാക്കളും കായിക പരിശീലനത്തിന് സ്വകാര്യസ്ഥലത്തേയാണ് ആശ്രയിക്കുന്നത്. ഷട്ട്ല്‍, ബാഡ്മിന്‍റണ്‍, ഫുട്ബാള്‍ തുടങ്ങി വിവിധ കായിക ഇനങ്ങളില്‍ പരിശീലനം തേടുന്ന നിരവധി കുട്ടികളും യുവാക്കളും പന്തളത്തുണ്ട്. പുല്ലുകയറിക്കിടക്കുന്ന സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുക പ്രായോഗികമല്ല. കാലാകാലങ്ങളില്‍ വന്ന ഭരണസമിതികള്‍ സ്റ്റേഡിയം നിര്‍മിക്കും എന്ന പ്രഖ്യാപനം നടത്താറുണ്ട്. പദ്ധതികള്‍ തയാറാക്കാന്‍ അധികൃതര്‍ മിനക്കെടാറില്ല. സ്പോര്‍ട്സ് കൗണ്‍സിലിനെ സമീപിച്ചാല്‍ കായിക പരിശീലകര്‍ക്ക് അനുയോജ്യമായി പന്തളത്തെ സ്റ്റേഡിയത്തെ മാറ്റിയെടുക്കാന്‍ കഴിയും. ഇതിന് അധികൃതര്‍ക്ക് താല്‍പര്യമില്ളെന്ന് നഗരവാസികള്‍ പറയുന്നു. നഗരസഭയായതോടെ സ്റ്റേഡിയം പ്രാവര്‍ത്തികമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.