പത്തനംതിട്ട: ആറന്മുളയുടെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്താനും അടിസ്ഥാനസൗകര്യം ഒരുക്കാനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ആറന്മുള ഡെസ്റ്റിനേഷന്‍ ഡെവലപ്മെന്‍റ് പദ്ധതിയുടെ ഒന്നാംഘട്ടത്തിന് ടൂറിസം വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചു. ആറന്മുള സത്രക്കടവില്‍ നിലവിലുള്ള വി.ഐ.പി പവിലിയന്‍ പുനരുദ്ധരിക്കുക, സത്രത്തില്‍ ടോയ്ലറ്റ്, അമിനിറ്റി സെന്‍റര്‍ ക്രമീകരിക്കുക, പവിലിയന്‍െറ മുന്നില്‍ നടപ്പാത, മറ്റു സൗന്ദര്യവത്കരണപ്രവൃത്തികള്‍ എന്നിവ നടത്താന്‍ അഡ്വ. കെ. ശിവദാസന്‍നായര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ഏജന്‍സിയായ ജിറ്റ്പാക് ഇത് സംബന്ധിച്ച് വിശദമായ ഡിസൈനും എസ്റ്റിമേറ്റും തയാറാക്കും. ജില്ലാ നിര്‍മിതി കേന്ദ്രം നിര്‍മാണപ്രവൃത്തികള്‍ നടത്തും. യോഗത്തില്‍ കലക്ടര്‍ എസ്. ഹരികിഷോര്‍, ചെറുകിട ജലസേചന വകുപ്പ് എക്സി. എന്‍ജിനീയര്‍ രഞ്ചി പി. കുര്യന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. പത്മകുമാര്‍, ഡി.ടി.പി.സി സെക്രട്ടറി വര്‍ഗീസ് പുന്നന്‍, പി.ഡബ്ള്യു.ഡി അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഷീന രാജന്‍, പള്ളിയോട സേവാസംഘം സെക്രട്ടറി പി.ആര്‍. രാധാകൃഷ്ണന്‍, ഇറിഗേഷന്‍ അസി. എന്‍ജിനീയര്‍ അബ്ദുസ്സലാം, ടൂറിസം എന്‍ജിനീയര്‍ രാജീഷ് ആര്‍. കുമാര്‍, ജിറ്റ്പാക് ഡെപ്യൂട്ടി മാനേജര്‍ എം. മലിന്‍, ആര്‍ക്കിടെക്ട് അജാസ് പി. ഫസല്‍, മുകേഷ് മുരളി എന്നിവര്‍ സംബന്ധിച്ചു. എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്ഥലപരിശോധനയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.