ചീഞ്ഞ മാലിന്യം; ചിറ്റാര്‍ വില്ളേജ് ഓഫിസില്‍ നില്‍ക്കാനാവുന്നില്ല

ചിറ്റാര്‍: ചിറ്റാര്‍ വില്ളേജ് ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ മുക്കുപൊത്തിവേണം ഇവിടെ നില്‍ക്കാന്‍. പഞ്ചായത്ത് മാലിന്യം വില്ളേജ് ഓഫിസിനും മൃഗാശുപത്രിക്കുമിടയിലാണ് ഉപേക്ഷിക്കുന്നത്. റോഡരികില്‍ അപകടങ്ങളില്‍പെട്ട് ചാകുന്ന മൃങ്ങളെപ്പോലും ഇവിടെ തള്ളുന്നതായും ആക്ഷേപമുണ്ട്. ചിറ്റാര്‍ പഞ്ചായത്ത് മാര്‍ക്കറ്റിലേയും കച്ചവടസ്ഥാപനങ്ങളുടേയും മാലിന്യമാണ് ഇവിടെ തളളുന്നതില്‍ അധികവും. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ മാലിന്യം സംസ്കരിക്കാനായി പ്രത്യേക സംവിധാനമൊരുക്കിയെങ്കിലും ഇത് തുടങ്ങാതെയായതാണ് മാലിന്യം കുന്നുകൂടാന്‍ കാരണമായത്. ചീഞ്ഞ പച്ചക്കറി, മത്സ്യാവശിഷ്ടങ്ങള്‍വരെയാണ് ഇവിടെ തള്ളുന്നതില്‍ അധികവും. ഇവിടെ മാലിന്യം തള്ളരുതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെങ്കിലും അത് വകവെക്കാതെയാണ് മാലിന്യം തള്ളുന്നത്. പ്രവൃത്തി ദിവസങ്ങളില്‍ ഈ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നുറുകണക്കിന് ആള്‍ക്കാരാണ് എത്തുന്നത്. ഇവിടെ മാലിന്യംതള്ളാന്‍ പ്രത്യേക സംവിധാനമുണ്ട്. എന്നാല്‍, കൃത്യസമയത്ത് ഇത് സംസ്കരിക്കാത്തിനാല്‍ മാലിന്യം ഇവിടെ നിക്ഷേപിക്കാന്‍ കാരണമാകുന്നത്. നിര്‍മല്‍ പുരസ്കാരം ലഭിച്ച പഞ്ചായത്തില്‍ കഴിഞ്ഞ ഇടതുപക്ഷ ഭരണകാലത്താണ് മാലിന്യം സംസ്കരിക്കാന്‍ സംവിധാമൊരുക്കിയത്. എന്നാല്‍, 10 വര്‍ഷം പിന്നിട്ടിട്ടും പഞ്ചായത്തിലെ മാലിന്യം സംസ്കരിക്കാന്‍ ഒരു സംവിധാനവും ഇതുവരെ ഉണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.