മല്ലപ്പള്ളി: വ്യവസായ പുരോഗതിയും നാടിന്‍െറ സാമ്പത്തിക പുരോഗതിയും ലക്ഷ്യംവെച്ച് കുന്നന്താനത്ത് പ്രവര്‍ത്തനം ആരംഭിച്ച വ്യവസായ പാര്‍ക്ക് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു. ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ലക്ഷ്യമിട്ട് ആരംഭിച്ച ഈ പാര്‍ക്കില്‍ ചുരുക്കം വ്യവസായങ്ങള്‍ ആരംഭിക്കുകയും പ്രവര്‍ത്തനം ആരംഭിച്ച വ്യവസായങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന നയമാണ് കിന്‍ഫ്ര സ്വീകരിച്ചിരിക്കുന്നത്. കോടിക്കണക്കിന് രൂപ ടാക്സ് ഇനത്തിലും വിവിധ ലൈസന്‍സ് ഫീസിനത്തിലും സര്‍ക്കാറിന് ലഭിക്കുന്നുണ്ട്. എന്നാല്‍, ഭൂരിപക്ഷം സ്ഥലങ്ങളും തിരിശായി ഇവിടെ കിടക്കുകയാണ്. കിന്‍ഫ്രയുടെ തെറ്റായ നയങ്ങളാണ് ഇതിനുകാരണം. 28 യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ നാലെണ്ണം അടച്ചുപൂട്ടി. മറ്റുള്ളവ അടച്ചുപൂട്ടലിന്‍െറ വക്കിലുമത്തെി ജപ്തി ഭീഷണി നേരിടുകയാണ്. 2010ല്‍ പാര്‍ക്കില്‍ സെന്‍റിന് 35,000 രൂപക്കാണ് വ്യവസായികള്‍ക്ക് നല്‍കിയിരുന്നത്. ഇപ്പോള്‍ ഘട്ടം ഘട്ടമായി ഒരുലക്ഷത്തിന് മുകളില്‍ വിലവര്‍ധിപ്പിച്ചു. ഇതിനുപുറമെ 90 വര്‍ഷത്തെ ലിസ് എഗ്രിമെന്‍റ് ആയിരുന്നത് ഇപ്പോള്‍ 30 വര്‍ഷമായി കുറയുകയും ചെയ്തു. ഇത് ബാങ്ക് ലോണുകളും മറ്റും ലഭിക്കുന്നതിന് തടസ്സമായിരിക്കുകയാണ്. പഴയ വില കൊടുത്ത് വ്യവസായം ആരംഭിച്ചവര്‍ക്ക് പുതിയ വില കൊടുക്കേണ്ടിയും വരുന്നു. ഇത് വ്യവസായികള്‍ക്ക് താങ്ങാന്‍ പറ്റുന്നതിലും അധികമാണ്. കൂടാതെ മറ്റ് സര്‍വിസ് ചാര്‍ജുകളും നല്‍കേണ്ടി വരുന്നു. തടസ്സമില്ലാതെ വൈദ്യുതിയും വെള്ളും ലഭിക്കാറുമില്ല. വൈദ്യുതി തടസ്സം വ്യവസായികള്‍ക്ക് സാമ്പത്തിക നഷ്ടം ഏറെയാണ് ഉണ്ടാക്കുന്നത്. കിന്‍ഫ്രാ പാര്‍ക്കിലെ കരിനിയമങ്ങള്‍ പിന്‍വലിച്ച് വ്യവസായ സൗഹൃദനയങ്ങള്‍ നടപ്പാക്കുകയും വ്യവസായികളെയും തൊഴിലാളികളെയും രക്ഷിക്കണമെന്നും കിന്‍ഫ്രപാര്‍ക്കിന്‍െറ ലക്ഷ്യത്തിലത്തൊന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് വ്യവസായികളും തൊഴിലാളികളും. ഇതിന്‍െറ ഭാഗമായി ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ പാര്‍ക്കിലെ വ്യവസായ സ്ഥാപനങ്ങള്‍ അടച്ചിട്ട് കരിദിനമായി ആചരിക്കുമെന്ന് ശരത് ബാബു, ബെന്നി പാറേല്‍, സണ്ണി ചാക്കോ, തോമസ് ചാക്കോ, ബിജോയി ജോണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.