ജനറല്‍ ആശുപത്രിക്ക് മുന്നിലെ ജയില്‍ ചപ്പാത്തി വാഹനം തടസ്സമുണ്ടാക്കുന്നു

പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടത്തിന് മുന്നില്‍ ജയില്‍ ചപ്പാത്തി കച്ചവടം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബുദ്ധിമുട്ടാകുന്നതായി പരാതി. ആശുപത്രിയിലേക്ക് വാഹനങ്ങള്‍ക്ക് കടക്കാനോ പുറത്തേക്കിറങ്ങാനോ പറ്റുന്നില്ല. രാവിലെ ഏഴിന് ജയിലില്‍നിന്ന് ചപ്പാത്തിയുമായി വാഹനം ജനറല്‍ ആശുപത്രിക്ക് മുന്നിലത്തെും. ഈ സമയം ആശുപത്രിയിലേക്ക് കടക്കാന്‍ അത്യാഹിത വിഭാഗത്തിന് മുന്നിലെ ഗേറ്റ് മാത്രമാണ് തുറന്നുവെച്ചിരിക്കുന്നത്. ടി.കെ റോഡില്‍നിന്ന് ജീപ്പ് തിരിച്ച് പിന്‍വശം ആശുപത്രിയിലേക്ക് കയറുന്ന ഭാഗത്തിന് അഭിമുഖമായ തരത്തിലാണ് നിര്‍ത്തുന്നത്. ആശുപത്രി കവാടത്തിന്‍െറ പകുതിയോളം കൈയേറി നിര്‍ത്തുന്ന ജീപ്പിന്‍െറ പിന്നിലെ വാതില്‍ കൂടി തുറന്നിടും. പിന്നെ വാഹനങ്ങള്‍ക്കും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും പുറത്തേക്ക് ഇറങ്ങാനും അകത്തേക്ക് കയറാനും ബുദ്ധിമുട്ടാണ്. അടിയന്തര സാഹചര്യത്തില്‍ രോഗികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് പെട്ടെന്ന് അകത്തേക്ക് കയറാന്‍ കഴിയില്ല. ഹോട്ടലുകളുടെ പകല്‍ക്കൊള്ളക്ക് ആശ്വാസമായാണ് ജയില്‍ ചപ്പാത്തി എല്ലാവരും വാങ്ങുന്നത്. ആശുപത്രിയില്‍ എത്തുന്ന നിര്‍ധന രോഗികളെ സംബന്ധിച്ചിടത്തോളം ഇതു വലിയ ആശ്വാസമാണ്. ഒന്നുകില്‍ വാഹനം ആശുപത്രി പരിസരത്തേക്ക് കയറ്റിയിട്ട് ചപ്പാത്തി വില്‍ക്കുക. അല്ലങ്കില്‍ ആശുപത്രി കവാടത്തില്‍നിന്ന് മാറ്റി മറ്റൊരു സ്ഥലത്തിടുക എന്നാണ് രോഗികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.