പത്തനംതിട്ട: ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പെട്ടവരുടെ ക്ഷേമത്തിനായി പട്ടികജാതി വികസന വകുപ്പിന്‍െറ സഹായത്തോടെ തന്‍െറ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അഞ്ച് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍ അനുവദിച്ചതായി ആന്‍േറാ ആന്‍റണി എം.പി അറിയിച്ചു. ഒരു മൊബൈല്‍ മെഡിക്കല്‍ യൂനിറ്റില്‍ രണ്ട് ആംബുലന്‍സ് വീതമാണ് നല്‍കുന്നത്. ഇതില്‍ ഒരു യൂനിറ്റ് എല്ലാവിധ ആധുനിക സൗകര്യങ്ങളോടു കൂടിയതാണ്. ആംബുലന്‍സുകളുടെ വില, ഉപകരണങ്ങള്‍, എന്നിവക്ക് ആവശ്യമായ തുകയാണ് എം.പി ഫണ്ടില്‍നിന്ന് അനുവദിക്കുന്നത്. ഒരു ആംബുലന്‍സില്‍ ഡ്രൈവര്‍, നഴ്സ് കം ടെക്നീഷ്യന്‍ ഉള്‍പ്പെടെ രണ്ടു ജീവനക്കാരെയാണ് നിയമിക്കുക ജീവനക്കാരുടെ ശമ്പളം, ഡീസല്‍, കാള്‍ സെന്‍ററുകളുടെ പ്രവര്‍ത്തനം, മറ്റു ചെലവുകള്‍ എന്നിവക്ക് 62.60 ലക്ഷം രൂപ പട്ടികജാതി വികസന വകുപ്പില്‍നിന്ന് നല്‍കും. ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഈ സേവനം പൂര്‍ണമായും സൗജന്യമായും മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്ക് സൗജന്യ നിരക്കിലും ഈ സേവനം ലഭിക്കും. കലക്ടര്‍ മുഖേന പട്ടിക ജാതി വികസന മന്ത്രി എ.പി. അനില്‍ കുമാറിന് നിവേദനം നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകളുടെ പ്രവര്‍ത്തനത്തിന് ഈ തുക അനുവദിച്ചത്. ഒന്നാം ഘട്ടത്തിലുള്ള അഞ്ചു യൂനിറ്റുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയതിനു ശേഷം രണ്ടാം ഘട്ടത്തില്‍ അഞ്ചു പുതിയ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍ കൂടി അനുവദിക്കുമെന്ന് എം.പി അറിയിച്ചു. ഈ യൂനിറ്റുകള്‍ ജില്ലയിലെ പട്ടികജാതി കോളനികള്‍, സങ്കേതങ്ങള്‍ എന്നിവിടങ്ങളില്‍ എത്തിച്ചേര്‍ന്ന് രോഗികള്‍ക്ക് ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കുന്നതും അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികളെ റഫറല്‍ ആശുപത്രികളില്‍ എത്തിക്കുന്നതിനുള്ള സഹായം നല്‍കുന്നതുമാണ്. ഈ പദ്ധതിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക അനുവദിച്ചു നല്‍കിയ പട്ടിക ജാതി വികസന മന്ത്രി എ.പി. അനില്‍കുമാറിന് പ്രത്യേക നന്ദി അറിയിക്കുന്നതായി എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.