കോട്ടപ്പാറമല പാറഖനനം പാരിസ്ഥിതികാനുമതിയില്‍ ദുരൂഹതയെന്ന്

വടശ്ശേരിക്കര: കോട്ടപ്പാറമലയില്‍ ഖനനം നടത്താന്‍ പാറമട ലോബിക്ക് അനുമതി കൊടുത്തത് ആര് എന്നതിലെ ദുരൂഹതയുടെ ചുരുളഴിയുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് ജില്ലയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍. പെരുനാട് ബഥനിമലയിലെ കോട്ടപ്പാറമലയില്‍ പാറഖനനം നടത്താന്‍ എല്ലാവിധ അനുമതിയും ലഭിച്ചതായി പ്രചരിപ്പിച്ചാണ് കഴിഞ്ഞദിവസം യന്ത്രങ്ങളുമായി ഡെല്‍റ്റാ ഗ്രൂപ് ബഥനിമലയിലേക്കത്തെിയത്. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെിയതോടെ പഞ്ചായത്തിന്‍െറ ഡി ആന്‍ഡ് ഒ ലൈസന്‍സ് ഒഴികെ ബാക്കി എല്ലാവിധ അനുമതിയും ലഭിച്ചതായി തെളിയിക്കുന്ന ചില പേപ്പറുകള്‍ നിര്‍ദിഷ്ട പാറമടയുടെ നടത്തിപ്പുകാരന്‍ നാട്ടുകാരെയും ജനപ്രതിനിധികളെയും പൊലീസുകാരെയും കാണിച്ചതായി പറയപ്പെടുന്നു. വില്ളേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് മുതല്‍ എക്സ്പ്ളോസീവ് ലൈസന്‍സ് വരെയുള്ള നിരവധി പാരിസ്ഥിതിക നിയമ അനുമതികള്‍ വാങ്ങി മാത്രമേ പാറമടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. അങ്ങനെയെങ്കില്‍ കോട്ടപ്പാറമലപോലെ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു പ്രദേശത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിയമവിരുദ്ധമായി ഒത്താശ ചെയ്യാതെ ഇത്തരം ലൈസന്‍സ് എങ്ങനെ സംഘടിപ്പിച്ചു എന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും പിന്നീട് വന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും അതീവ പരിസ്ഥിതിലോല പ്രദേശമായി പരിഗണിക്കപ്പെടുന്ന പെരുനാട്ടില്‍ ശബരിമല നിബിഡ വനപ്രദേശത്തുനിന്നും രണ്ടുകിലോമീറ്റര്‍ പോലും ദൂരമില്ലാത്ത കുന്നിന്മുകളില്‍ സ്ഫോടനം നടത്താനും ഖനനം നടത്താനും എന്തു മാനദണ്ഡം അനുസരിച്ചാണ് അനുമതി ലഭ്യമാക്കിയിരിക്കുന്നതെന്ന് വെളിപ്പെടേണ്ടതുണ്ട്. നിര്‍ദിഷ്ട പാറമടയില്‍നിന്ന് അന്തരീക്ഷദൂരം 350 മീറ്റര്‍ മാത്രം അകലെയാണ് കെ.എസ്.ഇ.ബിയുടെ ജലവൈദ്യുതി പദ്ധതി പ്രവര്‍ത്തിക്കുന്നത്. തൊട്ടടുത്തുതന്നെയാണ് പമ്പാ ഇറിഗേഷന്‍െറ മണിയാര്‍ ജലസംഭരണിയും. പെരുനാട്, നാറാണംമൂഴി ഗ്രാമപഞ്ചായത്തുകള്‍ക്ക് നടുവിലായി ശബരിമല വനാതിര്‍ത്തിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കോട്ടപ്പാറമലക്കു തൊട്ടുതാഴെ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രിയും പഞ്ചായത്ത് ഓഫിസും പൊലീസ് സ്റ്റേഷനും ഒരു സ്വകാര്യ പ്രഫഷണല്‍ കോളജും പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടപ്പാറമലയുടെ മുകളിലുണ്ടാകുന്ന ചെറിയ ഒരു നടുക്കംപോലും പ്രദേശത്ത് വന്‍പാരിസ്ഥിതിക ദുരന്തമുണ്ടാക്കുമെന്നിരിക്കെ പാറമടലോബിക്ക് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്‍െറയും വനംപരിസ്ഥിതി മന്ത്രാലയം, പരിസ്ഥിതി ആഘാതപഠനകേന്ദ്രം തുടങ്ങി പതിനഞ്ചോളം ഡിപാര്‍ട്മെന്‍റുകളുടെ അനുമതിയും എങ്ങനെ ലഭ്യമായി എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പശ്ചിമഘട്ട സംരക്ഷണസമിതി സംസ്ഥാന പ്രസിഡന്‍റ് ജോണ്‍ പെരുവന്താനം പറഞ്ഞു. ഇത്തരത്തില്‍ ലഭ്യമായ അനുമതികള്‍ ഉണ്ടെന്നു പറയുന്നതല്ലാതെ അവ ഹാജരാക്കിയോ ഡി ആന്‍ഡ് ഒ ലൈസന്‍സിന് പഞ്ചായത്തില്‍ അപേക്ഷ നല്‍കുകയോ ചെയ്തിട്ടില്ളെന്ന് പഞ്ചായത്ത് പ്രസിഡന്‍റും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.