അടൂര്‍: വാഹനങ്ങളുടെ വേഗനിയന്ത്രണത്തിന് എം.സി റോഡില്‍ കെ.എസ്.ടി.പി സ്ഥാപിച്ച ഹമ്പുകള്‍ അപകടഭീഷണിയാകുന്നു. ഇവ നിര്‍മിച്ചതിലെ അശാസ്ത്രീയതയാണ് അപകടകാരണം. കൊട്ടാരക്കര മുതല്‍ വെമ്പായത്തിന് സമീപം പഴയ എം.സി റോഡും പുതിയ റോഡും തിരിയുന്ന ഭാഗംവരെ ഒരു ഡസനിലേറെ ഹമ്പുകളും സ്പീഡ് ബ്രേക്കറുകളുമാണ് സ്ഥാപിച്ചത്.അഞ്ചുവര്‍ഷത്തിനിടെ എം.സി റോഡിലെ ഹമ്പുകളുടെയും സ്പീഡ് ബ്രേക്കറുകളുടെയും ഭാഗത്തുണ്ടായ വാഹനാപകടങ്ങളില്‍ 21 പേര്‍ മരണപ്പെട്ടെന്ന് പൊലീസ് രേഖകള്‍. അടൂര്‍ വട്ടത്തറ ജങ്ഷന്‍, വടക്കടത്തുകാവ് ജങ്്ഷന്‍ സമീപം, കിളിവയല്‍, ഏനാത്ത് എന്നിവിടങ്ങളാണ് അപകടക്കെണികളായി മാറിയത്. വട്ടത്തറപ്പടിയിലെ സ്പീഡ് ബ്രേക്കറിന്‍െറ ഭാഗത്ത് അഞ്ചുവര്‍ഷത്തിനിടെ 21 അപകടങ്ങളില്‍ ആറുപേരും വടക്കടത്തുകാവിലെ സ്പീഡ് ബ്രേക്കറിന്‍െറഭാഗത്ത് 41 അപകടങ്ങളില്‍ ഒമ്പതുപേരും കിളിവയലിലുള്ള സ്പീഡ് ബ്രേക്കറിന്‍െറ ഭാഗത്തുണ്ടായ എട്ട് അപകടങ്ങളില്‍ രണ്ടുപേരും ഏനാത്ത് സ്പീഡ് ബ്രേക്കറിന്‍െറ ഭാഗത്തായി 28 അപകടങ്ങളിലായി നാലുപേരുമാണ് ഇതുവരെ മരിച്ചത്. അടൂരിനും പന്തളത്തിനും ഇടയില്‍ പറന്തലില്‍ അമിതവേഗം മൂലം അപകടം പതിവായതിനത്തെുടര്‍ന്നാണ് 2010 ലാണ് രണ്ട്് ഹമ്പ് സ്ഥാപിച്ചത്. വളരെ ഉയരത്തില്‍ സ്ഥാപിച്ച ഹമ്പുകളിലൂടെ വേഗം കുറച്ച് കയറിയിറങ്ങുന്ന വാഹനങ്ങള്‍ പോലും ശക്തിയായി ഉയര്‍ന്നു താഴുന്ന അവസ്ഥയാണുള്ളത്. കാല്‍നടക്കാര്‍ക്ക് പാത മുറിച്ചുകടക്കാനായി സീബ്രാലൈന്‍ വരച്ചിരിക്കുകയാണെന്നേ ദൂരക്കാഴ്ചയില്‍ ഡ്രൈവര്‍മാര്‍ക്ക് തോന്നു. സീബ്രാലൈന്‍ വരക്കുന്നതുപോലെ കുറുകെയുള്ള വെള്ളവരകള്‍ കണ്ട് ഡ്രൈവര്‍മാര്‍ വേഗം കുറക്കാതെ പോവുകയും ഹമ്പിന് തൊട്ടടുത്തത്തെുമ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയും അപകടം ഉണ്ടാവുകയുമാണ് ചെയ്യുന്നത്. രാത്രി ഹമ്പ് കാണത്തക്കവിധം സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. മിക്കകയിടത്തും അറിയിപ്പ്്് ബോര്‍ഡുകള്‍ ഹമ്പുകളുടെയും സ്പീഡ്ബ്രേക്കറുകളുടെയും തൊട്ടടുത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഇതുകാരണം വാഹനങ്ങള്‍ പെട്ടന്ന്്് ബ്രേക്ക്്് ചെയ്യേണ്ട അവസ്ഥയോ ഓടുന്ന സ്പീഡില്‍ തന്നെ അവയില്‍ കയറിയിറങ്ങുന്ന സ്ഥിതിയോ ഉണ്ടാകുന്നുന്നു. പറന്തലില്‍ ഹമ്പ് ബസ് വേഗത്തില്‍ കയറിയിറങ്ങിയത് മൂലം യാത്രക്കാരുടെ തലയിടിച്ച് പരിക്കുപറ്റിയിരുന്നു. അടൂരിനും ചെങ്ങന്നൂരിനും ഇടയില്‍ വിവിധ ഭാഗങ്ങളില്‍ ഹമ്പുകള്‍ ഉണ്ട്. അടൂര്‍-കായംകുളം പാതയില്‍ സ്ഥാപിച്ചതുപോലെ പരന്നരീതിയില്‍ ഹമ്പുകള്‍ സ്ഥാപിച്ച് ചരിഞ്ഞ വരകളും ഡ്രൈവര്‍മാര്‍ക്ക് ദൂരെനിന്ന് കാണത്തക്കവിധം സൂചന ഫലകങ്ങള്‍ വെച്ച് അപകടങ്ങള്‍ ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.