എം.സി റോഡ് വികസനം വഴിമുട്ടി; ബൈപാസ് നിര്‍മാണം പാതിവഴിയില്‍

തിരുവല്ല: നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബൈപാസ് നിര്‍മാണത്തിനാകും എന്നതുകൊണ്ട് എം.സി റോഡ് വികസനം വേണ്ടെന്നുവെച്ച നടപടി തിരുവല്ലക്ക് ശാപമാകുന്നു. മറ്റ് ഭാഗങ്ങളില്‍ എം.സി റോഡ് വികസനം ത്വരിതഗതിയില്‍ നടക്കുമ്പോഴും തിരുവല്ലയിലെ ബൈപാസ് നിര്‍മാണം ഇഴയുകയാണ്.ബൈപാസുമില്ല, എം.സി റോഡ് വികസനവും ഇല്ല. എന്ന അവസ്ഥയിലാണ് തിരുവല്ലയിലെ യാത്രക്കാര്‍. മഴുവങ്ങാട് ചിറയില്‍നിന്ന് ആരംഭിച്ച് വൈ.എം.സി.എ വഴി രാമന്‍ചിറയില്‍ എത്തുന്ന ബൈപാസ് പൂര്‍ത്തിയായാല്‍ നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും എന്നതിനാലാണ് എം.സി റോഡ് വികസനത്തില്‍നിന്ന് നഗരത്തെ ഒഴിവാക്കിയത്.32 കോടിയുടെ എസ്റ്റിമേറ്റില്‍ 2.3 കി.മീ. ദൂരമുള്ള ബൈപാസ് നിര്‍മാണ ഉദ്ഘാടനം 2015 ജനുവരി രണ്ടിനാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. ഗ്രീന്‍ ട്രൈബ്യൂണലിന് മുമ്പാകെ സ്വകാര്യ വ്യക്തികള്‍ നല്‍കിയിരുന്ന കേസുകളായിരുന്നു നിര്‍മാണത്തിന് തടസ്സം സൃഷ്ടിച്ചിരുന്നത്. എന്നാല്‍, ഈ കേസുകള്‍ എല്ലാംതന്നെ ഒത്തുതീര്‍പ്പായതിനുശേഷവും നിര്‍മാണം മന്ദഗതിയില്‍ നടക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പാണെന്ന് പറയുന്നു. മഴുവങ്ങാട് ചിറ മുതല്‍ വൈ.എം.സി.എവരെയുള്ള റോഡിന്‍െറയും കലുങ്കുകളുടെയും നിര്‍മാണം പുരോഗമിക്കുന്നുണ്ട്. എന്നാല്‍, രാമന്‍ചിറ മുതല്‍ വൈ.എം.സി.എവരെയുള്ള ഭാഗത്ത് ഇതുവരെ കാര്യമായ നിര്‍മാണ പ്രവൃത്തികള്‍ നടന്നിട്ടില്ല. നഗരസഭാ മൈതാനിയില്‍നിന്ന് ആരംഭിക്കുന്ന 140 മീറ്റര്‍ നീളമുള്ള ഫൈ്ള ഓവറിന്‍െറ നിര്‍മാണം ത്വരിതഗതിയില്‍ നടക്കുന്നുണ്ട്. എന്നാല്‍, ഫൈ്ള ഓവറിന്‍െറ ലാന്‍ഡിങ് സ്പേസിനെ സംബന്ധിച്ച തര്‍ക്കം പരിഹരിച്ച് നിര്‍മാണം ആരംഭിക്കാന്‍ കഴിയുംവിധം ഭൂമി ഏറ്റെടുത്ത് കൊടുക്കാന്‍ അധികൃതര്‍ തയാറാകാത്തതാണ് നിര്‍മാണം ഇഴയാന്‍ ഇടയാക്കുന്നതെന്നാണ് കെ.എസ്.ടി.പി അധികൃതരുടെ വാദം. രാഷ്ട്രീയപരമായ പകപോക്കലിന്‍െറയും അധികൃതരുടെ അനാസ്ഥയും ബൈപാസ് നിര്‍മാണത്തെ ഇഴക്കുമ്പോള്‍ നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാതെ നട്ടം തിരിയുകയാണ് പൊതുജനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.