അടൂര്‍: കേരള ലളിതകലാ അക്കാദമി നേതൃത്വത്തില്‍ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ചവരെ അടൂര്‍ ടൗണ്‍ ഗവ. യു.പി സ്കൂളില്‍ സംസ്ഥാന ചിത്രകലാ ക്യാമ്പ് നടത്തും. ‘അടൂര്‍’ എന്നാണ് ക്യാമ്പിന് നാമകരണം ചെയ്തിരിക്കുന്നത്. ക്യാമ്പിന്‍െറ പ്രചാരണാര്‍ഥം ബുധനാഴ്ച വൈകുന്നേരം മൂന്നിന് അടൂരിലെ ചിത്രകാരന്മാര്‍ പങ്കെടുക്കുന്ന സംഘചിത്രരചന നടക്കും. വെള്ളിയാഴ്ച രാവിലെ ചിത്രകലാ ക്യാമ്പ് ആരംഭിക്കും. വൈകുന്നേരം അഞ്ചിന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ലളിതകലാ അക്കാദമി ചെയര്‍മാന്‍ പ്രഫ. കാട്ടൂര്‍ നാരായണപിള്ള അധ്യക്ഷത വഹിക്കും. ശനിയാഴ്ച വൈകുന്നേരം ചേരുന്ന സാംസ്കാരിക കൂട്ടായ്മ ചലച്ചിത്ര പിന്നണി ഗായിക ചന്ദ്രലേഖ ഉദ്ഘാടനം ചെയ്യും. ‘ആകാശങ്ങള്‍ക്കപ്പുറം’ എന്ന ശാസ്ത്ര സിനിമയുടെ അണിയറ പ്രവര്‍ത്തകരായ ധനോജ് നായിക്, റോസമ്മ ചാക്കോ, അന്തര്‍ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ഗോവര്‍ധന്‍, സംഗീതജ്ഞന്‍ അടൂര്‍ പി. സുദര്‍ശനന്‍ എന്നിവരെ ആദരിക്കും. ക്യാമ്പിന്‍െറ വിജയത്തിനായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ (രക്ഷ.), നഗരസഭാ ചെയര്‍പേഴ്സണ്‍ ഷൈനിജോസ് (ഉപരക്ഷ.), ഫാ. ജോര്‍ജി ജോസഫ് (ചെയ.), എം.എസ്. വിനോദ് (ജന. കണ്‍.) എന്നിവരടങ്ങിയ സ്വാഗതസംഘം രൂപവത്കരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, പ്രമോദ് കുരമ്പാല, ആര്‍. സതീഷ്, വിനയചന്ദ്രന്‍, എം.എസ്. വിനോദ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.